Siddy trailer : അജി ജോൺ ചിത്രം 'സിദ്ദി', ട്രെയിലര്‍ പുറത്തുവിട്ടു
അജി ജോൺ ചിത്രം 'സിദ്ദി' ട്രെയിലര്‍.
സംവിധായകൻ അജി ജോൺ (Aji John) നായകനാകുന്ന 'സിദ്ദി'യുടെ (Siddy) ട്രെയിലര്‍ പുറത്തുവിട്ടു. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് 'സിദ്ദി' എത്തുന്നത്. 'സിദ്ദി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ താരങ്ങള്‍ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രമുഖ ഫുട്ബോൾ താരം ഐ എം വിജയൻ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.
പയസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തിക് എസ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഛായാഗ്രാഹകൻ രവിവർമ്മന്റെ ശിഷ്യനാണ് കാര്‍ത്തിക് എസ് നായര്‍. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്‍ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്‍ന പിള്ള, തുടങ്ങിയവർ 'സിദ്ദി'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മഹേശ്വരൻ നന്ദഗോപാലാണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. അഡ്വ. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. 'സിദ്ദി' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളർ സുനിൽ.
രമേഷ് നാരായൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്, രമേഷ് നാരായൺ, അജിജോൺ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. രാജാകൃഷ്‍ണൻ എസ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. അജിത് ഉണ്ണികൃഷ്‍ണൻ ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിക്കുന്നു. പബ്ലിസിറ്റി ഡിസൈൻസ് ആന്റണി സ്റ്റീഫൻസ്. പി ആർ ഒ. എ എസ് ദിനേശ്. 'ഹോട്ടൽ കാലിഫോർണിയ' അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനായ അജി ജോൺ 'അയ്യപ്പനും കോശിയും', 'ശിക്കാരി ശംഭു', 'നീയും ഞാനും', 'സെയിഫ്' എന്നിവയില്‍ അഭിനയിക്കുകയും ചെയ്‍തു.