സിങ്കം എഗെയ്‌ന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു; വന്‍ സര്‍പ്രൈസ്

അജയ് ദേവ്ഗണിനെ കൂടാതെ അക്ഷയ് കുമാർ, രൺവീർ സിംഗ്, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, കരീന കപൂർ, ദീപിക പാദുകോണ്‍ എന്നിവരും സിങ്കം എഗെയ്‌നില്‍ അഭിനയിക്കുന്നുണ്ട്. 

Ajay Devgns Singham Again gets new release date to hit cinemas during Diwali 2024 vvk

മുംബൈ: രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസിയിലെ പുതിയ ചിത്രം സിങ്കം എഗെയ്‌നില്‍ എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. വന്‍ താരനിരയുമായി എത്തുന്ന ചിത്രം നേരത്തെ ആഗസ്റ്റ് 15ന് ഇറങ്ങും എന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ഇപ്പോള്‍ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്.

വെള്ളിയാഴ്ച സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത പുതിയ പോസ്റ്ററില്‍   സിങ്കം ഫിലിം ഫ്രാഞ്ചൈസിയിലെ പ്രധാനകഥാപാത്രമായ പോലീസ് ഓഫീസർ ബാജിറാവു സിങ്കമായി അഭിനയിക്കുന്ന അജയ് ദേവ്ഗൺറിലീസ് തീയതി വെളിപ്പെടുത്തി. ചിത്രത്തിന്‍റെ പേരും താരനിരയും കാണിക്കുന്ന പോസ്റ്ററില്‍. "#SinghamAgain roaring this Diwali 2024" എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

അജയ് ദേവ്ഗണിനെ കൂടാതെ അക്ഷയ് കുമാർ, രൺവീർ സിംഗ്, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, കരീന കപൂർ, ദീപിക പാദുകോണ്‍ എന്നിവരും സിങ്കം എഗെയ്‌നില്‍ അഭിനയിക്കുന്നുണ്ട്. നേരത്തെ ദീപിക പാദുകോണിന്‍റെ ശക്തി ഷെട്ടി എന്ന പൊലീസ് ഓഫീസര്‍ വേഷത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

നേരത്തെ, രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന കോപ്പ് യൂണിവേഴ്‌സ് ചിത്രം അല്ലു അർജുൻ നായകനായ പുഷ്പ 2: ദി റൂൾ ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു എന്ന് വാര്‍ത്ത വന്നിരുന്നു. എന്നാൽ പുതിയ റിലീസ് തീയതിയോടെ, കാർത്തിക് ആര്യന്‍റെ ഭൂൽ ഭുലയ്യ 3 യുമായാരിക്കും സിങ്കം എഗെയ്ൻ ബോക്സോഫീസില്‍ ഏറ്റുമുട്ടുക എന്നാണ് വിവരം. 

രോഹിത് ഷെട്ടിയുടെ ഈ കോപ്പ് യൂണിവേഴ്സില്‍ ഇൻസ്‌പെക്ടർ ബാജിറാവു സിങ്കമായാണ് അജയ് ദേവ്ഗൺ എത്തുന്നത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ, പ്രകാശ് രാജ്, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ വന്‍ ഹിറ്റായ സൂര്യ അഭിനയിച്ച സിങ്കത്തിന്‍റെ റീമേക്കായിരുന്നു ആദ്യ ചിത്രം. 

'ഗര്‍ര്‍ര്‍' സിംഹക്കൂട്ടില്‍ ചിരി നിറച്ച രക്ഷാപ്രവര്‍ത്തനം - റിവ്യൂ

സൂക്ഷ്മദര്‍ശിനി ചിത്രീകരണം പുരോഗമിക്കുന്നു; സ്വിച്ചോണ്‍ ചടങ്ങ് വീഡിയോ പുറത്തുവിട്ടു

Latest Videos
Follow Us:
Download App:
  • android
  • ios