Asianet News MalayalamAsianet News Malayalam

'അടി കപ്യാരേ കൂട്ടമണി' സംവിധായകന്‍ വീണ്ടും; ചിത്രീകരണത്തിന് കുട്ടിക്കാനത്ത് തുടക്കം

പീരുമേട് എംഎൽഎ വാഴൂർ സോമൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു

aj varghese directing new movie starts rolling at kuttikkanam
Author
First Published Sep 13, 2024, 2:53 PM IST | Last Updated Sep 13, 2024, 2:53 PM IST

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാർ, മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനീയറിംഗ് കോളെജിലാണ് പുതിയ ചിത്രത്തിന് തുടക്കമായത്.
തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രം നിർമ്മിക്കുന്നത്.

ലളിതമായ ചടങ്ങിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ പി ജയചന്ദ്രൻ, എസ് ബി മധു എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ വാഴൂർ സോമൻ എംഎൽഎ, പി ജയചന്ദ്രൻ, എസ് ബി മധു, എ ജെ വർഗീസ്, പ്രേംകുമാർ, സൂരജ് എസ്, ആനന്ദ്, സൂര്യ, മുഹമ്മദ് സനൂപ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. എഞ്ചിനീയറിംഗ് കോളെജിൻ്റെ പശ്ചാത്തലത്തിലൂടെ ഫൺ, ത്രില്ലർ മൂവിയൊരുക്കുകയാണ് എ ജെ വർഗീസ്. ക്യാമ്പസ് ജീവിതം എങ്ങനെ ആഘോഷകരമാക്കാം എന്ന് കരുതുന്ന ഒരു സംഘം വിദ്യാർത്ഥികൾ. അവരുടെ ഈ സഞ്ചാരത്തിനിടയിലാണ് ക്യാമ്പസിന് പുറത്തുവച്ച് ഒരു പ്രശ്നത്തെ ഇവർക്ക് നേരിടേണ്ടിവരുന്നത്. ഈ പ്രതിസന്ധി ചിത്രത്തിന് പുതിയ വഴിഞ്ഞിരിവ് സമ്മാനിക്കുന്നു. ഈ സംഭവം കുട്ടികളുടെ ജീവിതത്തിൽ പിന്നീടുണ്ടാക്കുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. വിനീത് മോഹൻ, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിൻസ്, എലിസബത്ത് വിജയകൃഷ്ണൻ എ ബി എന്നിവരാണിവർ. സംവിധായകൻ എ ജെ വർഗീസിൻ്റേതാണ് തിരക്കഥയും. സുരേഷ് പീറ്റേഴ്സ് ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ടിറ്റോ പി തങ്കച്ചൻ്റേതാണ് ഗാനങ്ങൾ.
ഛായാഗ്രഹണം സൂരജ് എസ് ആനന്ദ്, എഡിറ്റിംഗ് ലിജോ പോൾ, കലാസംവിധാനം ശ്യാം കാർത്തികേയൻ, മേക്കപ്പ് അമൽ കുമാർ കെ സി, കോസ്റ്റ്യൂം ഡിസൈൻ സൂര്യ സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷഹദ് സി, പ്രൊഡക്ഷൻ മാനേജേഴ്സ് എൽദോ ജോൺ, ഫഹദ് കെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നെജീർ നസീം, പ്രൊഡക്ഷൻ കൺട്രോളർ മുഹമ്മദ് സനൂപ്. പീരുമേട്, കുട്ടിക്കാനം, വാഗമൺ, കുമളി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ മുഹമ്മദ് റിഷാജ്.

ALSO READ : 'മിസ്റ്റര്‍ ബച്ചന്‍' മാത്രമല്ല, മൂന്ന് തെലുങ്ക് ചിത്രങ്ങള്‍ ഒരേ ദിവസം ഒടിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios