ആരാടാ പറഞ്ഞത് ഇവര്‍ പിരിയുന്നതെന്ന്; ആ മനോഹര ചിത്രത്തിന് അടിയില്‍ രോഷത്തോടെ ആരാധകര്‍.!
ഐശ്വര്യയുടെ പോസ്റ്റിന്‍റെ ആവേശത്തിലാണ് ആരാധകര്‍ ഇവര്‍ പിരിയാന്‍ പോകുന്നു എന്ന് റൂമര്‍ പരത്തുന്നത് എന്തിനാണ് എന്നാണ് പലരും പോസ്റ്റിനടിയില്‍ രോഷം കൊള്ളുന്നത്. ദമ്പതികളെ ആശംസിക്കുന്നവരും ഏറെയാണ്.
മുംബൈ: അഭിഷേക് ബച്ചന്‍റ 48-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. അദ്ദേഹത്തിൻ്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് ഒരു പ്രത്യേക പോസ്റ്റുമായി അഭിഷേക് ബച്ചന് ആശംസകൾ നേർന്നതാണ് കഴിഞ്ഞ ദിവസം ബോളിവുഡിലെ ചൂടേറിയ വാര്‍ത്തയായത്. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ ഐശ്വര്യ റായ് ചിത്രങ്ങൾ പങ്കുവെക്കുകയും ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. അതേ സമയം ഇരുവരും വേര്‍പിരിയുകയാണ് എന്ന വാര്‍ത്തകള്‍ നിരന്തരം വരുന്ന വേളയില്‍ ഇത്തരം ഒരു ആശംസയ്ക്ക് വലിയ അര്‍ത്ഥമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഐശ്വര്യ പങ്കുവച്ച ഫോട്ടോയിൽ, ഐശ്വര്യയും അഭിഷേകും അവരുടെ മകൾ ആരാധ്യ ബച്ചനും ചുവന്ന വസ്ത്രത്തിൽ സെൽഫിക്ക് പോസ് ചെയ്യുന്നതായി കാണാം. ഐശ്വര്യയും ആരാധ്യയും ഒരു സോഫയിൽ ഇരിക്കുമ്പോൾ അഭിഷേക് അവൻ്റെ പുറകിൽ നിന്നാണ് പോസ് ചെയ്യുന്നത്. എല്ലാവരും ക്യാമറയ്ക്ക് വേണ്ടി ചിരിച്ചു. രണ്ടാമത്തെ ചിത്രത്തിൽ അഭിഷേകിന്‍റെ കുട്ടിയായിരിക്കുമ്പോഴുള്ള ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്.
അതേ സമയം ഐശ്വര്യയുടെ പോസ്റ്റിന്‍റെ ആവേശത്തിലാണ് ആരാധകര്‍ ഇവര്‍ പിരിയാന്‍ പോകുന്നു എന്ന് റൂമര്‍ പരത്തുന്നത് എന്തിനാണ് എന്നാണ് പലരും പോസ്റ്റിനടിയില്‍ രോഷം കൊള്ളുന്നത്. ദമ്പതികളെ ആശംസിക്കുന്നവരും ഏറെയാണ്.
Read More.... സൂപ്പര്‍ സ്റ്റാറിന് അതിന്റെ ആവശ്യമില്ല, 'രജനികാന്ത് സംഘിയല്ല' എന്ന് എന്തുകൊണ്ട് പറഞ്ഞെന്നും മകൾ ഐശ്വര്യ
അതേ സമയം തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഭിഷേകിൻ്റെ മരുമകൾ നവ്യ നന്ദ അഭിഷേകിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. പഴയൊരു ഫോട്ടോയില്‍ കുട്ടികളായ നവ്യയും അനുജന്‍ അഗസ്ത്യ നന്ദയും അഭിഷേകും ഉള്‍പ്പെടുന്നു. ആ നവ്യ എഴുതി "എല്ലാവരുടെയും പ്രിയപ്പെട്ടവർക്ക് ജന്മദിനാശംസകൾ, പക്ഷേ പ്രത്യേകിച്ച് എൻ്റെ " ഒപ്പം അഭിഷേകിനെ ടാഗും ചെയ്തിട്ടുണ്ട്.