ഐശ്വര്യയുടെ 'ലാൽ സലാമി'ന് ആരംഭം; 'ജയിലറി'ന് ശേഷം രജനികാന്ത് ജോയിന്‍ ചെയ്യും

ലൈക്ക പ്രൊഡക്ഷൻസ് ആണ് ലാൽ സലാം നിര്‍മിക്കുന്നത്.

Aishwarya Rajinikanth movie Lal Salaam starts rolling nrn

ജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന് തുടക്കമായി. ഇന്ന് ചെന്നൈയിൽ ആണ് സിനിമയുടെ ഷൂട്ടിം​ഗ് ആരംഭിച്ചത്.  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ സെറ്റിൽ ജോയിൻ ചെയ്തു. എ ആര്‍ റഹ്‍മാൻ സം​ഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നു. 

വിഷ്ണു വിശാലാണ് നായകൻ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് ഇടവേളയെടുത്ത ശേഷമാണ് താരം സിനിമയിലെത്തിയത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം രജനികാന്ത് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. 

നടി ജീവിത രാജശേഖറും ലാൽ സലാമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒന്നിലധികം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യുമെന്നാണ് വിലയിരുത്തലുകൾ. ലൈക്ക പ്രൊഡക്ഷൻസ് ആണ് ലാൽ സലാം നിര്‍മിക്കുന്നത്.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ലാൽ സലാം. ധനുഷ് നായകനായി '3'ഉം 'വെയ് രാജ വെയ്' എന്ന സിനിമയും സംവിധാനം ചെയ്‍തിട്ടുണ്ട്. 'സിനിമ വീരൻ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. 

'പൊങ്കാല ദിവസം വീട്ടിൽ ഉണ്ടാകും': പതിവ് തെറ്റിക്കാതെ സുരേഷ് ഗോപിയുടെ കുടുംബം

ജയിലറില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി ഉണ്ട്. തമന്ന, സുനില്‍, ശിവരാജ് കുമാര്‍ എന്നിവരും ഈ സീനില്‍ ഉണ്ടായിരിക്കുമെന്നാണ് വിവരം. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios