കൊവിഡ് 19: ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി
തൊണ്ട വേദനയും പനിയുമാണ് ഇരുവർക്കും ഉണ്ടായത്. ഇതോടെ ബിഎംസി അധികൃതർ ബച്ചന്റെ വസതിയായ ജൽസയിലെത്തി.
മുംബൈ: കോവിഡ് ബാധിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയേയും ആശുപത്രിയിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. മുംബൈ നാനാവതി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
തൊണ്ട വേദനയും പനിയുമാണ് ഇരുവർക്കും ഉണ്ടായത്. ഇതോടെ ബിഎംസി അധികൃതർ ബച്ചന്റെ വസതിയായ ജൽസയിലെത്തി. ഐശ്വര്യയേയും മകളെയും പരിശോധിച്ച ശേഷം രണ്ട് ആംബുലൻസുകളിലായി അമ്മയേയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ന്യൂസ് ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട്.
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച ശേഷം ഐശ്വര്യയും മകളും വീട്ടിൽ ഐസലേഷനിൽ കഴിയുകയായിരുന്നു. കോവിഡ് ബാധിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്.