മകളുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്, 'ലാല്‍ സലാം' പ്രഖ്യാപിച്ചു

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു.

 

Aishwarya new film Lal Salaam announced Rajinikanth in a special appearance

രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു.  'ലാല്‍ സലാം' എന്ന ചിത്രമാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാൻ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും. രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നു.

രജനികാന്തിന്റെ ആദ്യത്തെ മകളായ ഐശ്വര്യ ഇതിനകം തന്നെ സംവിധായികയെന്ന നിലയില്‍ പേരെടുത്തിട്ടുണ്ട്. ധനുഷ് നായകനായി '3'ഉം 'വെയ് രാജ വെയ്' എന്ന സിനിമയും സംവിധാനം ചെയ്‍തിട്ടുണ്ട്. 'സിനിമ വീരൻ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിര്‍മിക്കുന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്‍ത 'അണ്ണാത്തെ' എന്ന സിനിമയാണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക.

ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കുന്ന ജയിലര്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രാഹണം നിര്‍ഹിക്കുന്നത്.  തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍  നെല്‍സണിന് രജനീകാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Read More: സൗഹൃദങ്ങളുടെ ആഘോഷക്കാഴ്‍ചകള്‍, 'സാറ്റര്‍ഡേ നൈറ്റ്' റിവ്യു

Latest Videos
Follow Us:
Download App:
  • android
  • ios