Ahaana Krishna : 'കരഞ്ഞതല്ല', കുട്ടിക്കാല ഫോട്ടോകള്‍ പങ്കുവെച്ച് അഹാന കൃഷ്‍ണ
അഹാന കൃഷ്‍ണ പങ്കുവെച്ച കുട്ടിക്കാല ഫോട്ടോ ചര്‍ച്ചയാകുന്നു (Ahaana Krishna).
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. അഹാന കൃഷ്‍ണ സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ്. അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഹാന കൃഷ്‍ണ പങ്കുവെച്ച കുട്ടിക്കാല ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് (Ahaana Krishna).
അച്ഛൻ കൃഷ്‍ണകുമാറിനും സഹോദരി ദിയ കൃഷ്‍ണയ്‍ക്കുമൊപ്പമുള്ള ഫോട്ടോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. താൻ ക്യൂട്ട് ആണ് എന്ന് ദിയ ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിരിക്കുന്നത്. കണ്ണ് പൊത്തിനില്‍ക്കുന്ന അഹാനയെയാണ് ഫോട്ടോയില്‍ കാണുന്നത്. വലിയ വെയിലില്‍ തനിക്ക് ഇങ്ങനെ കണ്ണുനീര്‍ വരാറുണ്ടെന്ന് തമാശയെന്നോണം അഹാന കൃഷ്‍ണ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു.
അഹാന കൃഷ്‍ണ കഴിഞ്ഞ വര്‍ഷം ആദ്യമായി സംവിധായികയുമായിരുന്നു. അഹാന കൃഷ്‍യുടെ ആദ്യ സംവിധാന സംരഭമായിരുന്നു 'തോന്നല്‍'. മ്യൂസിക് വിഡിയോ ആയിട്ടാണ് 'തോന്നല്‍' എത്തിയത്. 'തോന്നല്‍' എന്ന വീഡിയോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഗോവിന്ദ് വസന്ത ആയിരുന്നു 'തോന്നലി'ന്റെ സംഗീത സംവിധായകൻ. അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനസംരഭത്തില്‍ ഹനിയ നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന. മ്യൂസിക് വീഡിയോയില്‍ അഹാന തന്നെയാണ് അഭിനയിച്ചത്.
ദ ട്രൈബ് കണ്‍സെപ്റ്റ്‍സാണ് വീഡിയോ നിര്‍മിച്ചത്. അഹാന കൃഷ്‍ണ ആദ്യ സംരഭത്തിലൂടെ തന്നെ സംവിധായികയെന്ന നിലയിലും പേരുറപ്പിച്ചിരുന്നു. ഒട്ടേറെ പേരാണ് വീഡിയോയ്‍ക്ക് അഭിനന്ദനം അറിയിച്ച് എത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ അഹാന പങ്കുവയ്ക്കുന്ന വീഡിയോകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ 'ലൂക്ക'യുടെ ഛായാഗ്രഹണം നിമിഷ് രവി ആയിരുന്നു. 'നാന്‍സി റാണി', 'അടി' എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.
Read More : 'എല്ലാവര്‍ക്കും ഇസക്കുട്ടന്റെ സ്‍നേഹം', ഫോട്ടോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കുഞ്ചാക്കോ ബോബന്റെ മകനാണ് ഇസഹാഖ്. ഇസഹാഖിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഒട്ടേറെ പേരാണ് ഇസഹാഖിന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ ജന്മദിന ആശംസകള്‍ക്ക് നന്ദി പറയുകയാണ് ഇസഹാഖിന്റെ വേണ്ടി കുഞ്ചാക്കോ ബോബൻ.
എല്ലാവരുടെയും സ്‍നേഹവും ആശംസകളും ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇസുവിന്റെ ജന്മദിനത്തിന് ശേഷവും ആശംസകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളെ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. ഇസ്സുവിന്റെ സ്‍നേഹം എല്ലാവര്‍ക്കും അറിയിക്കുന്നുവെന്നുമാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.
'എന്താടാ സജീ' എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗോഡ്‍ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യര്‍ ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.
ജയസൂര്യയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ എത്തുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്‍ണന്‍. ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍.
കമല്‍ കെ എം സംവിധാനം ചെയ്‍ത 'പട'യാണ് ചാക്കോച്ചന്‍റേതായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ അവസാന ചിത്രം. അരവിന്ദ് സ്വാമിക്കൊപ്പം മലയാളത്തിലും തമിഴിലുമായി എത്തുന്ന 'രണ്ടകം'/ 'ഒറ്റ്' വൈകാതെ റിലീസ് ചെയ്യും. അജയ് വാസുദേവിന്‍റെ 'പകലും പാതിരാവു'മാണ് മറ്റൊരു ചിത്രം. മഹേഷ് നാരായണന്‍റെ 'അറിയിപ്പ്' തുടങ്ങി നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
അതേസമയം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‍ത 'സണ്ണി'യാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. ആമസോണ്‍ പ്രൈമിന്‍റെ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ചിത്രം. മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രജേഷ് സെന്‍ ചിത്രം 'മേരി ആവാസ് സുനോ', 'ഭീഷ്‍മ പര്‍വ'ത്തിന്‍റെ സഹ രചയിതാവ് രവി ശങ്കറിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം 'റൈറ്റര്‍', നവാഗതനായ അഭിജിത്ത് ജോസഫിന്‍റെ ജോണ്‍ 'ലൂഥര്‍', ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രം, റോജിന്‍ തോമസിന്‍റെ 'കത്തനാര്‍' തുടങ്ങി ജയസൂര്യയുടേതും ആവേശകരമായ ലൈനപ്പ് ആണ്.