'ദി പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം നിര്‍മ്മാണം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്
നൈറ്റ് ഡ്രൈവ്, മാളികപ്പുറം, 2018 എന്നീ വൻ വിജയ ചിത്രങ്ങൾക്കും, റീലീസിന് തയ്യാറെടുക്കുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം 'ദി പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗളോയിൽ വെച്ച് രാവിലെ 8 മണിക്ക് നടന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
നൈറ്റ് ഡ്രൈവ്, മാളികപ്പുറം, 2018 എന്നീ വൻ വിജയ ചിത്രങ്ങൾക്കും, റീലീസിന് തയ്യാറെടുക്കുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവർ എത്തുന്നു.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ , പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്
അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: സുമേഷ് കെ സുരേശൻ, Fr വിനീഷ് മാത്യു, രോഹൻ മിഥ്വിഷ്, ആദർശ് എ നായർ, സംഘട്ടനം: ഫീനിക്സ് പ്രഭു, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: ഓൾഡ്മങ്ക്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
'ധൈര്യം എന്നത് പ്രവ്യത്തിയല്ല, അത് മനസ്സിന്റെ അവസ്ഥയാണ്', ഗ്ലാമറസ് ചിത്രങ്ങളുമായി സ്വാസിക