ഭോല ശങ്കര്‍ ഫ്ലോപ്പിലേക്ക്: അനിയത്തിയായി കീര്‍ത്തിക്ക് രാശിയില്ലെന്ന് ചര്‍ച്ച.!
ചിരഞ്ജീവി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന് പക്ഷെ റിലീസ് ദിനം തൊട്ട് കാര്യങ്ങള്‍ അത്ര പന്തിയെല്ലാന്നാണ് വിവരം. മോശം അഭിപ്രായമാണ് ചിത്രത്തിന്‍റെ റിവ്യൂവായി പുറത്തുവന്നത്.
ചെന്നൈ : തെന്നിന്ത്യന്‍ ഭാഷകളില്‍ തിരക്കേറിയ നടിയാണ് കീര്‍ത്തി സുരേഷ്. 2000 ത്തില്‍ പൈലറ്റ്സ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ കീര്‍ത്തി പിന്നീട് 2013ല്‍ ഗീതാഞ്ജലി എന്ന മോഹന്‍ലാല്‍ പ്രിയ ദര്‍ശന്‍ ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. അടുത്ത വര്‍ഷം റിംഗ് മാസ്റ്ററില്‍ അഭിനയിച്ച ശേഷം പിന്നീട് ദീര്‍ഘകാലം അന്യഭാഷ ചിത്രങ്ങളില്‍ സജീവമായി കീര്‍ത്തി. പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച കീര്‍ത്തി രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. മരയ്ക്കാറും, വാശിയും.
ഏറ്റവും അവസാനമായി ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ എന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിച്ചത്. ഗോഡ്‍ഫാദറിനു (ലൂസിഫര്‍ റീമേക്ക്) ശേഷം ചിരഞ്ജീവി നായകനാവുന്ന റീമേക്ക് ചിത്രമാണ് ഭോലാ ശങ്കര്‍. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണ് ഈ ചിത്രം. മെഹര്‍ രമേശ് ആണ് രചനയും സംവിധാനവും.
ചിരഞ്ജീവി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന് പക്ഷെ റിലീസ് ദിനം തൊട്ട് കാര്യങ്ങള്‍ അത്ര പന്തിയെല്ലാന്നാണ് വിവരം. മോശം അഭിപ്രായമാണ് ചിത്രത്തിന്‍റെ റിവ്യൂവായി പുറത്തുവന്നത്. പിന്നാലെ ബോക്സോഫീസ് കണക്കുകളും പുറത്തുവന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ ഗ്രോസ് 33 കോടിയാണെന്ന് നിര്‍മ്മാതാക്കളായ എകെ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ട്വിറ്ററിലൂടെ അറിയിച്ചത് എന്നാല്‍ രണ്ടാം ദിനത്തില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ കുത്തനെ ഇടിഞ്ഞുവെന്നാണ് വിവരം.
ഇന്ത്യന്‍ ബോക്സോഫീസില്‍ രണ്ടാം ദിനം ചിത്രം വെറും 7 കോടിയാണ് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ പറയുന്നത്. ആദ്യദിനത്തില്‍ ഇത് 20 കോടിയോളമായിരുന്നു. അതായത് 50 ശതമാനത്തിലേറെ ഇടിവ്. വാരാന്ത്യമായിട്ടും ചിത്രത്തിന് മികച്ച കളക്ഷന്‍ ഇല്ലാത്തത് ചിത്രം ഫ്ലോപ്പാണ് എന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. വാള്‍ട്ടര്‍ വീരയ്യ മോശമല്ലാത്ത വിജയം നേടിയതിന് പിന്നാലെ മറ്റൊരു റീമേക്ക് ചിത്രം ചിരഞ്ജീവിക്ക് ഫ്ലോപ്പ് സമ്മാനിക്കുകയാണ്.
അതേ സമയം ചിത്രത്തില്‍ ചിരഞ്ജീവിയുടെ അനിയത്തി വേഷത്തിലാണ് കീര്‍ത്തി വരുന്നത്. ഇതിനാല്‍ തന്നെ മറ്റൊരു ചര്‍ച്ചയും ചൂട് പിടിക്കുന്നുണ്ട്. കീര്‍ത്തി സുരേഷ് അനിയത്തി വേഷത്തില്‍ എത്തിയാല്‍ ആ ചിത്രങ്ങള്‍ നന്നായി ഓടില്ലെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ച. നേരത്തെ രജനികാന്ത് ചിത്രം അണ്ണാത്തെയിലും കീര്‍ത്തി അനിയത്തിയായി എത്തിയിരുന്നു. എന്നാല്‍ ഈ ചിത്രം വലിയ പരാജയമായി. ശിവയാണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്.
അതിലും ഒരു കൌതുകരമായ കാര്യമുണ്ട് . ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്കാണ് ഭോല ശങ്കര്‍. എന്നാല്‍ അനിയത്തിയായി കീര്‍ത്തി സുരേഷിന് രാശിയില്ലെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സിനിമ ലോകത്ത് ചൂടുപിടിക്കുന്നത്.
കൊച്ചിയില്‍ സാമ്പത്തിക തട്ടിപ്പിനിരയായ യുകെ വനിതയെ സഹായിച്ച് സുരേഷ് ഗോപി
ജയിലറിലെ ആ റോൾ ട്രോളിയത് തെലുങ്കിലെ ഏത് സൂപ്പര്‍ താരത്തെ ? സോഷ്യൽ മീഡിയ ചർച്ച