ആലിയ ഭട്ടിന് വില്ലനായി എത്തുന്നത് ബോബി ഡിയോള്‍

ആലിയ ഭട്ട് യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലേക്ക് വരുന്നു. ആലിയ പ്രധാന വേഷത്തില്‍‌ എത്തുന്ന വുമണ്‍ സ്പൈ ചിത്രം വൈആര്‍എഫ് ആരംഭിക്കാന്‍ പോവുകയാണ്. 

After Animal, Bobby Deol joins YRF Spy Universe as the villain to Alia Bhatt vvk

മുംബൈ: ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന സിനിമകള്‍. 2012 ല്‍ ഏത് ഥാ ടൈഗര്‍ മുതലാരംഭിക്കുന്ന പരമ്പരയിലെ എല്ലാ ചിത്രങ്ങളും വിജയങ്ങളായിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആ മുന്‍ വിജയങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. അവസാനം ഈ പരമ്പരയില്‍ ഇറങ്ങിയ ചിത്രം ടൈഗര്‍ 3യാണ് അതും വലിയ വിജയം ആയിരുന്നു. 

ഇപ്പോഴിതാ മറ്റൊരു പുതിയ അപ്ഡേറ്റാണ് സ്പൈ യൂണിവേഴ്സ് സംബന്ധിച്ച് വരുന്നത്. ആലിയ ഭട്ട് യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലേക്ക് വരുന്നു. ആലിയ പ്രധാന വേഷത്തില്‍‌ എത്തുന്ന വുമണ്‍ സ്പൈ ചിത്രം വൈആര്‍എഫ് ആരംഭിക്കാന്‍ പോവുകയാണ്. ദ റെയില്‍വേ മാന്‍ എന്ന നെറ്റ്ഫ്ലിക്സ് സീരിസ് സംവിധാനം ചെയ്ത ശിവ് റാവ്യെല്‍ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. ചിത്രം ഉടന്‍ ആരംഭിച്ചേക്കും. 

അതേ സമയം ചിത്രത്തിലെ വില്ലനെക്കുറിച്ചാണ് ഇപ്പോള്‍ സൂചന ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ബോബി ഡിയോള്‍ ആലിയ ഭട്ടിന് വില്ലനായി എത്തും എന്നാണ് വിവരം. ഇതുവരെ വിജയ ചിത്രങ്ങള്‍ മാത്രം സമ്മാനിച്ച വൈആര്‍എഫ് സ്പൈ യൂണിവേഴ്‌സിന്‍റെ പുതിയ ചിത്രത്തില്‍ നിര്‍മ്മാതാവ് ആദിത്യ ചോപ്ര വലിയൊരു കാസ്റ്റിംഗ് അട്ടിമറിയാണ് നടത്തിയത് എന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്ത പിങ്ക് വില്ല എഴുതുന്നത്. 

“ആനിമലിന് ശേഷം, ഇത് ബോബി ഡിയോളിന് മറ്റൊരു ഗംഭീര വില്ലന്‍ വേഷമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ആലിയ ഭട്ടിനെ നേരിടുന്ന ഭീകരനായ ഒരു വില്ലനായി ബോബി എത്തും. ബോബിയുമായി വൈആര്‍എഫ് കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. 2024 ന്‍റെ രണ്ടാം പകുതിയിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും ” വൈആര്‍എഫുമായി അടുത്ത വൃത്തങ്ങള്‍ പിങ്ക് വില്ലയോട് പറഞ്ഞു. 

2024ല്‍ യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലെ എട്ടാമത്തെ പടമായിട്ടായിരിക്കും ആലിയയുടെ പടം എത്തുക എന്നാണ് വിവരം. അതിന് മുന്‍പ് ഹൃത്വിക് റോഷൻ,  ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന വാർ 2 തീയറ്ററില്‍ എത്തുമെന്നാണ് വിവരം. 

ഈ ആഴ്ച ആരെയും പുറത്താക്കില്ല; വന്‍ പ്രഖ്യാപനം നടത്തി ബിഗ് ബോസ്

ബ്ലെസിയുടെ മാസ്റ്റര്‍പീസ്, പൃഥ്വിയുടെ മാന്ത്രിക നടനം; ആടുജീവിതം, ഇനി ഒരു 'ഗോട്ട്'മൂവി- റിവ്യൂ

Latest Videos
Follow Us:
Download App:
  • android
  • ios