ആദിപുരുഷ്: വലിയ നാണക്കേട് ഒഴിവാക്കിയത് പ്രഭാസിന്‍റെ ആ തീരുമാനം; ആശ്വസത്തില്‍ ഫാന്‍സ്.!

എന്നാല്‍ മികച്ച ഓപ്പണിംഗ് ലഭിച്ചിട്ടും ചിത്രം നേരിട്ടത് വലിയ തോതിലുള്ള വിമര്‍ശനമാണ്. രാമായണത്തെ വികലമാക്കിയെന്ന വ്യാപകമായ പരാതി ചിത്രം ഏറ്റുവാങ്ങി. 

Adipurush Prabhas smart thinking  escaped a bigger humiliation vvk

ഹൈദരാബാദ്: ഓംറൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് റിലീസ് ആകും ചിത്രത്തില്‍ നായകനായ പ്രഭാസിന് ഏറെ പ്രതീക്ഷയുള്ള ചിത്രം ആയിരുന്നു. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും നേടിയ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ഇറങ്ങിയ സഹോ, രാധേ ശ്യാം എന്നീ ചിത്രങ്ങള്‍ പ്രഭാസിനെ സംബന്ധിച്ച് നിരാശയായിരുന്നു. അതിനാല്‍ രാമായണത്തിനെ അടിസ്ഥാനമാക്കി 500 കോടി ചിലവില്‍ ഒരുക്കിയ ആദിപുരുഷില്‍ വലിയ പ്രതീക്ഷ താരത്തിന്‍റെ ആരാധകരും പുലര്‍ത്തി. ഇത് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ അടക്കം വ്യക്തമായിരുന്നു. 

എന്നാല്‍ മികച്ച ഓപ്പണിംഗ് ലഭിച്ചിട്ടും ചിത്രം നേരിട്ടത് വലിയ തോതിലുള്ള വിമര്‍ശനമാണ്. രാമായണത്തെ വികലമാക്കിയെന്ന വ്യാപകമായ പരാതി ചിത്രം ഏറ്റുവാങ്ങി. ചിത്രത്തിലെ സംഭാഷണങ്ങള്‍ വിവാദത്തിലായി. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെതിരെ കോപ്പിയടി ആരോപണവും ഉയര്‍ന്നു. ഇതിനെല്ലാം പുറമേ ചിത്രം നിരോധിക്കണം എന്ന ആവശ്യം ചലച്ചിത്ര രംഗത്തുള്ളവര്‍ തന്നെ ഉയര്‍ത്തി. എന്നാല്‍ ചിത്രം 400 കോടിയിലേറെ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്‍റെ പ്രഖ്യാപിത ബജറ്റ് വച്ച് നോക്കിയാല്‍ ഇത് വലിയൊരു നേട്ടവും അല്ല എന്നാണ് സിനിമ രംഗത്തെ റിപ്പോര്‍ട്ട്. ചുരുക്കത്തില്‍ ആദിപുരുഷ് പ്രഭാസിന് വലിയ നിരാശ തന്നെയാണ്. 

ഇതേ സമയം ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ നേരിടുന്ന ട്രോളുകളും വിമര്‍ശനങ്ങളെക്കാളും വലിയ അപകടം പ്രഭാസ് ആദിപുരുഷിന്‍റെ കാര്യത്തില്‍ ഒഴിവാക്കിയെന്നാണ് വിവരം. പ്രഭാസിന്‍റെ ഒരു നിര്‍ദേശമാണ് ആദിപുരുഷിന്‍റെ പേരില്‍  കൂടുതല്‍ വിമര്‍ശനവും നാണക്കേടും ഒഴിവാക്കിയത് എന്നാണ് വിവരം. 

അതായത് ചിത്രത്തിന്‍റെ സംവിധായകനും, നിര്‍മ്മാതാക്കള്‍ക്കും ചിത്രം രണ്ട് ഭാഗമായി ഇറക്കണം എന്നാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചിത്രത്തില്‍ രാമനായി അഭിനയിക്കുന്ന പ്രഭാസ് അതിന് സമ്മതിച്ചില്ല. വലിയ സമയം ആദിപുരുഷിന് നീക്കി വയ്ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് ഈ നീക്കം പ്രഭാസ് തടഞ്ഞതെങ്കിലും ഇത് ഇപ്പോഴത്തെ ചിത്രത്തിന് കിട്ടിയ സ്വീകാര്യത വച്ച് നല്ല കാര്യമായി എന്നാണ് പ്രഭാസ് ആരാധകരുടെ ആശ്വാസം. 

അതേ സമയം കഴിഞ്ഞ വെള്ളിയാഴ്ച  ആദിപുരുഷ് തീയറ്ററില്‍ ഒരാഴ്ച പിന്നിട്ടു.  ചിത്രം ഇതിനകം ഇന്ത്യ അടക്കം ആഗോള ബോക്സോഫീസില്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചിത്രത്തിന്‍റെ കളക്ഷന്‍ കുത്തനെ താഴുന്ന ട്രെന്‍റ് തുടരുകയാണ്. 

ജൂണ്‍ 22ന് ചിത്രത്തിന് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ആകെ കിട്ടിയ കളക്ഷന്‍ 5.50 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ ചിത്രം 260 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതെല്ലാം ചേര്‍ന്ന് ആഗോളതലത്തിലെ കണക്ക് നോക്കിയാല്‍ ചിത്രം 410 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഈ കണക്കാണ് പറയുന്നത്.

അതേ സമയം വലിയ വിവാദത്തിലാണ് ആദിപുരുഷ് ചിത്രത്തിനെതിരെ പല ഭാഗങ്ങളില്‍ നിന്നും നിരോധന ആവശ്യം ഉയരുന്നുണ്ട്. അതിനിടെ ചിത്രത്തിലെ വിവാദ ഡയലോഗുകള്‍ മാറ്റിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.  ഇതിന് പുറമേ ആദിപുരുഷ് സിനിമയുടെ ടിക്കറ്റ് നിരക്ക് നിര്‍മ്മാതാക്കള്‍ വെട്ടിക്കുറിച്ചിരുന്നു. 

'ആദിപുരുഷ് കണ്ടപ്പോഴാണ് കട്ടപ്പ അത് ചെയ്തത് എന്തിനാണെന്ന് മനസിലായതെന്ന്' സെവാഗ്

ആദിപുരുഷ് ഏഴാം ദിനത്തെ കളക്ഷന്‍ കുത്തനെ വീണു; ഏഴ് ദിവസം കൊണ്ട് മൊത്തം നേടിയത്.!

Latest Videos
Follow Us:
Download App:
  • android
  • ios