ആദിപുരുഷ് ഒടിടിയില്‍; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് വിവാദ ചിത്രം.!
നേരത്തെ ഒടിടി റൈറ്റ്സ് നിര്‍മ്മാതാക്കള്‍ വിറ്റിരുന്നില്ല. ചിത്രം വന്‍ പരാജയമായതോടെ ദീര്‍ഘമായ വിലപേശലിന് ശേഷമാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍ക്കാന്‍ സാധിച്ചത് എന്നാണ് വിവരം.
മുംബൈ: ഈ വര്‍ഷത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ദുരന്തം ഏതാണെന്ന് ചോദിച്ചാല്‍ ഉടന്‍ ഉത്തരം ലഭിക്കുന്നത് ആദിപുരുഷ് എന്നാണ്. 500 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം രാമായണത്തെ അടിസ്ഥാനമാക്കി ഓം റൌട്ട് സംവിധാനം ചെയ്തതാണ്. എന്നാല്‍ ബോക്സോഫീസില്‍ 400 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുമ്പോഴും മോശം ഗ്രാഫിക്സും സംഭാഷണങ്ങളും മറ്റും ചിത്രത്തെ വന്‍ പരാജയമാക്കി. ഇപ്പോഴും ചിത്രത്തിനെതിരെ വിവിധ സംഘടനകള്‍ നടത്തുന്ന കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ നടക്കുന്നുണ്ട്.
അതിനിടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസം നടന്നു. ചിത്രം സൃഷ്ടിച്ച വിവാദത്താല്‍ തന്നെ സാധാരണ ബിഗ് ബജറ്റ് ചിത്രത്തിന് ലഭിക്കാറുള്ള ഒടിടി വില്‍പ്പന ഈ ചിത്രത്തിന് നടന്നിരുന്നില്ല. മാത്രമല്ല നേരത്തെ ഒടിടി റൈറ്റ്സ് നിര്‍മ്മാതാക്കള്‍ വിറ്റിരുന്നില്ല. ചിത്രം വന്‍ പരാജയമായതോടെ ദീര്‍ഘമായ വിലപേശലിന് ശേഷമാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍ക്കാന്‍ സാധിച്ചത് എന്നാണ് വിവരം.
സാധാരണയില്‍ നിന്നും വ്യത്യസ്തമായി രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സാണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്‍റെ ദക്ഷിണേന്ത്യന്‍ ഭാഷ പതിപ്പുകള്‍ മലയാളം, തമിഴ്, തെലുങ്ക് എന്നിവ ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ ഇത് സംബന്ധിച്ച പോസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോ പങ്കുവച്ചിരുന്നു. എന്നാല്‍ വലിയ പരസ്യമോ പ്രമോഷനും ഒന്നും ഇല്ലാതെയാണ് ഒടിടി റിലീസ് എന്നത് ശ്രദ്ധേയമാണ്.
റിലീസ് ചെയ്ത ദിവസം മുതല്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ട ചിത്രമാണ് ആദിപുരുഷ്. അതിനാല്‍ തന്നെ ഒടിടി റിലീസിന് പിന്നാലെ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വീണ്ടും ട്രോള്‍ ഗ്രൂപ്പുകള്‍ സജീവമാകുന്നു എന്നാണ് വിവരം. അതേ സമയം ചിത്രത്തിന് ഏറെ വിമര്‍ശനം കേട്ട സംഭാഷണങ്ങള്‍ മാറ്റിയ ഭാഗമാണ് ഒടിടിയില്‍ റിലീസായിരിക്കുന്നത് എന്നാണ് വിവരം.
അതേ സമയം നിര്‍മ്മാതാക്കള്‍ ആഗോള വ്യാപകമായി 400 കോടി കളക്ഷന്‍ കിട്ടിയെന്ന് പറയുമ്പോഴും 'ആദിപുരുഷ്' എന്ന ചിത്രത്തിന് ആകെ 240 കോടിയാണ് വേള്‍ഡ്‍വൈഡ് ബിസിനസ് നടന്നത് എന്ന് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും വൻ ബജറ്റില്‍ ഒരുങ്ങിയ ചിത്രം പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം റെട്രോഫൈല്‍സും ടി സീരീസ് ഫിലിസമാണ് നിര്‍മിച്ചത്. പ്രഭാസ് നായകനായ ചിത്രത്തില്‍ കൃതി സനോണ്‍ നായികയായി എത്തി. കാര്‍ത്തിക് പളനിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.
അഞ്ചാം മാസത്തിന്‍റെ തന്‍റെ ഗര്‍ഭം അലസിപ്പോയി; വെളിപ്പെടുത്തി റാണി മുഖര്‍ജി
'ഒഎംജി 2'നെ മലർത്തിയടിച്ച് 'ഗദര്‍ 2'; ബി ടൗൺ ബോക്സ് ഓഫീസിൽ സണ്ണി ഡിയോളിന് സ്വപ്നസമാന തിരിച്ചുവരവ്.!