നടി കങ്കണയുമായുള്ള വിവാദബന്ധം തുറന്നു പറഞ്ഞതില്‍ ഖേദമില്ലെന്ന് നടൻ
'കങ്കണയുമായുള്ള പ്രണയ ബന്ധത്തില്‍ ഉണ്ടായ വിവാദ സംഭവങ്ങള്‍ വെളിപ്പെടുത്തിയതില്‍ ഞാൻ ഖേദിക്കുന്നില്ല', വ്യക്തമാക്കി നടൻ.
'ഹാല്‍- ഇ- ദില്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടനാണ് അധ്യായൻ സുമൻ. 'റാസ്- ദ മിസ്റ്ററി കണ്ടിന്യൂസെ'ന്ന ചിത്രത്തിലൂടെയാണ് അധ്യയൻ സുമൻ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. സിനിമയ്‍ക്കുപരി കങ്കണ റണൗടുമായുള്ള ബോളിവുഡ് താരത്തിന്റെ ബന്ധം ചര്‍ച്ചയായി. എന്നാല്‍ കങ്കണയെ കുറിച്ച താൻ പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അധ്യയൻ സുമൻ.
'റാസ്- ദ മിസ്റ്ററി കണ്ടിന്യൂസ്' സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു അധ്യായൻ കങ്കണയുമായി പരിചയത്തിലാകുന്നതും ബന്ധം തുടങ്ങുന്നതും ഡേറ്റിംഗ് ചെയ്യുന്നതും. 2008ല്‍ ആരംഭിച്ച ബന്ധം 2009ല്‍ തന്നെ ഇരുവരും പിരിഞ്ഞു. 2017ല്‍ മാത്രമാണ് അധ്യായൻ കങ്കണയുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്താൻ തയ്യാറായിരുന്നത്. ആ വെളിപ്പെടുത്തലില്‍ ഇപ്പോഴും ഖേദം തനിക്കില്ല എന്നാണ് അധ്യായൻ വ്യക്തമാക്കുന്നത്.
എന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞതില്‍ ഖേദമില്ല. ഏത് മനുഷ്യനും പറയുന്നതുപോലെയാണ് അത്. ജനങ്ങള്‍ എന്റെ ഭാഗം അറിയാതിരുന്ന സാഹചര്യത്തിലാണ് ഞാൻ വെളിപ്പെടുത്തിയത്. നാണയത്തിന്റെ രണ്ട് വശങ്ങളുണ്ടെന്ന് മനസിലാക്കണം. മറ്റേ വശവും ജനങ്ങള്‍ അറിയണം. ഒരിക്കല്‍ മാത്രമാണ് അക്കാര്യങ്ങള്‍ സംസാരിക്കാൻ താര്‍ ആഗ്രഹിച്ചതെന്നും പിന്നീട് ചര്‍ച്ച ചെയ്യേണ്ടതില്ല എന്നും അധ്യായൻ സുമൻ വ്യക്തമാക്കി.
അന്ന് മാധ്യമ സമ്മേളനം വിളിച്ചിരുന്നില്ല. ഞാൻ ഒരു ബഹളവും വെച്ചിരുന്നില്ല. പ്രശസ്‍തിക്ക് വേണ്ടിയായിരുന്നെങ്കില്‍ 2009ല്‍ തന്നെ വെളിപ്പെടുത്തിയേനേയെന്നും അധ്യായൻ സുമൻ വ്യക്തമാക്കി. കങ്കണ റണൗട് ശാരീരികമായി ആക്രമിച്ചെന്നും ദുര്‍മന്ത്രവാദം ചെയ്‍തെന്നും അധ്യായൻ സുമൻ 2017ല്‍ ആരോപിച്ചിരുന്നു. അത് അന്ന് വിവാദമായി മാറുകയും ചെയ്‍തിരുന്നു. ഇക്കാര്യങ്ങളിലാണ് അധ്യായൻ സുമൻ ഇപ്പോഴും ഖേദമില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം കഴിവുകൊണ്ടാണ് ജോലി ലഭിക്കുന്നതെന്നും താരം പ്രശസ്‍തിക്ക് വേണ്ടിയല്ല വെളിപ്പെടുത്തല്‍ നടത്തിയത് എന്ന് സൂചിപ്പിച്ച് ഇപ്പോള്‍ വ്യക്തമാക്കിയിരുന്നു.
Read More: 'ആദ്യം ജ്യോതികയാണ് പറഞ്ഞത്', ഹിറ്റ് ചിത്രത്തിന്റെ ഓര്‍മയില്‍ സൂര്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക