'മമ്മൂക്ക കാരണം ഓസ്‌ലറില്‍', ഇനി 'ബിലാലി'ലോ ! ആദം സാബിക് പറയുന്നു
മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം തനിയാവര്‍ത്തനത്തിലേത് ആണെന്നും സാബിക് പറയുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചായാകുന്നൊരു കാസ്റ്റിംഗ് ഉണ്ട്. ഓസ്‌ലറില്‍ മമ്മൂട്ടിയുടെ ചെറുപ്പകാലം. ആദം സാബിക് എന്ന നടനാണ് ഈ വേഷം അവതരിപ്പിച്ചത്. സ്ക്രീനില്‍ സാബിക്കിനെ കണ്ടതും ഇപ്പോഴുള്ള മമ്മൂട്ടിയുടെ മാനറിസങ്ങളും ലുക്കും പക്കയായിരുന്നു. ഒപ്പം മികവാര്‍ന്ന അഭിനയവും. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകര്‍ ഒന്നടങ്കം ഈ കാസ്റ്റിംഗ് ഏറ്റെടുക്കാന്‍ കാരണവും. ഇപ്പേഴിതാ ഓസ്‌ലര്‍ കഴിഞ്ഞ് മമ്മൂട്ടി വിളിച്ചില്ലെന്നും വിളിക്കുമ്പോള്‍ നന്ദി പറയണമെന്നും പറയുകയാണ് സാബിക്.
"ഇപ്പോള്‍ തന്നെ ഞാന്‍ എക്സൈറ്റ്മെന്‍റിന്‍റെ പീക്കിലാണ് നില്‍ക്കുന്നത്. ഇനി മമ്മൂക്ക എന്നെ വിളിക്കുക കൂടെ ചെയ്താല്‍ എനിക്ക് ചിലപ്പോള്‍ അറ്റാക് വരും. ഇനി മമ്മൂക്ക വിളിച്ചാല്‍ ഈ ചിത്രത്തിലേക്ക് എന്നെ തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് പറയും. അദ്ദേഹം കാരണമാണ് ഞാന്‍ ഈ കഥാപാത്രത്തിലേക്ക് എത്തുന്നത്. പിന്നെ ബിലാലിലെ ഒരു റോള്‍ കിട്ടുവാണെങ്കില്‍ നന്നായിരിക്കും(തമാശരൂപേണ). എന്തായാലും അദ്ദേഹം വിളിച്ചാല്‍ ഒരുപാട് ഹാപ്പി ആയിരിക്കും ഞാന്‍. നമ്മളുടെ ജീവിതത്തില്‍ ഇങ്ങനെയൊക്കെയുള്ള മൊമന്‍റുകള്‍ ഉണ്ടാകുമ്പോഴാണല്ലോ നമ്മള്‍ ജീവിക്കുന്നതില്‍ ഒരു അര്‍ത്ഥമുണ്ടാകുയുള്ളൂ", എന്നാണ് ആദം സാബിക് പറയുന്നത്.
മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം തനിയാവര്‍ത്തനത്തിലേത് ആണെന്നും സാബിക് പറയുന്നു. പിന്നെ വാത്സല്യത്തിലെ. സത്യത്തില്‍ ഒരുപാട് കഥാപാത്രങ്ങളെ ഇഷ്ടമാണ്. ആരോട് ചോദിച്ചാലും മമ്മൂക്കയുടെ ഒരു കഥാപാത്രം മാത്രമായിട്ട് പറയാന്‍ പറ്റില്ല. അങ്ങനെയാണ് അദ്ദേഹം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നതെന്നും സാബിക് പറയുന്നു. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു നടന്‍റെ പ്രതികരണം.
'വിഷ്ണുവിനൊപ്പം സിനിമ ചെയ്യണം'; 'ലിറ്റിൽ മിസ്സ് റാവുത്തറെ' പുകഴ്ത്തി വിജയ് സേതുപതി
അതേസമയം, സാബിക്കിനും മറ്റ് യുവ താരങ്ങളും നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയില്‍ മലയാള സിനിമ ഭരിക്കാന്‍ പോകുന്നവരാണ് ഇവരെന്നാണ് ഏവരും പറയുന്നത്. അത്രത്തോളം പെര്‍ഫക്ട് ആയിട്ടുള്ള അഭിനയം ആയിരുന്നു ഈ ചെറുപ്പക്കാര്‍ നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..