'പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും, മടുത്തു വെറുത്തു': സരയു മോഹൻ

ബ്രഹ്മപുരത്തെ തീപിടിത്തമാണ് ഇപ്പോള്‍ കേരളക്കരയിലെ ചര്‍ച്ച. 

actress sarayu mohan talk about Brahmapuram fire nrn

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തെ ചുറ്റുപ്പറ്റിയുള്ള ചർച്ചകളാണ് കേരളക്കര മുഴുവൻ. അധികാരികളെ വിമർശിച്ചും തങ്ങളുടെ ദുരവസ്ഥകൾ പറഞ്ഞും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. വിഷപ്പുക കാരണം നിരവധി പേര്‍ ഇതിനോടകം കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുകയാണ്. ഈ അവസരത്തിൽ നടി സരയു മോഹൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്. മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്. ഒന്നും തന്നെ കാണാനായില്ലെന്ന് സരയു പറയുന്നു.

സരയുവിന്റെ വാക്കുകൾ ഇങ്ങനെ

കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണ്....കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്....വാതോരാതെ കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവൾ ആണ് (ആയിരുന്നു) ദുരന്തകയങ്ങളിൽ തുഴഞ്ഞു ശീലമാണ്... (അത്‌ പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും) പക്ഷേ അവഗണനകൾ വേദനയാണ്... കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്...മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്.... ഒന്നും തന്നെ കാണാനായില്ല....മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്,പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്‌നങ്ങളിൽ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയിൽ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാർത്ഥ മാലിന്യം എന്ന് മനസ്സിൽ അടിവരയിട്ട് ഉറപ്പിക്കുന്നു....നാളെ ചീറിപ്പാഞ്ഞു വരുന്ന വാഹനത്തിന് ഓരം കൊടുത്തും, കല്ലിനെക്കാൾ വലുതായി അതിൽ കോറിയ പേര് നോക്കി വികസനം വന്നേ എന്ന് പുളകം കൊള്ളാനും, പൊള്ളയായ വാക്കുകളിൽ വിളമ്പുന്ന പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാനും നിങ്ങൾക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല...
മടുത്തു.... വെറുത്തു....ചുമ ഉറക്കത്തിലും....പുകമൂടിയ ഫ്ലാറ്റ് അകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതായല്ല...
തെളിഞ്ഞ പ്രഭാതങ്ങൾ ഇല്ല... കിളികൾ പോലും ഇല്ല... നാട്ടിൽ നാളുകളായി ചെറുപ്പക്കാർ കൂട് വിട്ട് പറക്കുന്നു. ഇനി ഈ നാടേ ഇല്ലാതെ ആകുന്ന കാലമേ അറിയാൻ ഉള്ളു....

'ചില വേദികളില്‍ ചിലരുടെ സാന്നിധ്യം രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു'; ദീപികയെ കുറിച്ച് ശിവൻകുട്ടി

Latest Videos
Follow Us:
Download App:
  • android
  • ios