രസവും സുഖവുമുള്ള ഉടുപ്പിടൂ, ലൈം​ഗികദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്ക വേണ്ട; സ്ത്രീകളോട് റിമ കല്ലിങ്കൽ

സ്ത്രീകളോടാണ് റിമ കല്ലിങ്കലിന്റെ വാക്കുകൾ.

actress rima kallingal social media post goes viral in the situation of honey rose and boby chemmanur issue

ഴിഞ്ഞ കുറച്ചു നാളായി നടി ഹണി റോസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. ഒടുവിൽ ലൈം​ഗികാധിക്ഷേപത്തിന്റെ പേരിൽ ഹണി നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെല്ലാം കൊടുമ്പിരി കൊണ്ടിരിക്കെ നടി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.  

സ്ത്രീകളോടാണ് റിമ കല്ലിങ്കലിന്റെ വാക്കുകൾ. ഇടുമ്പോൾ ആത്മവിശ്വാസവും സുഖവും തോന്നുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അതിനുള്ള സമയം നമ്മുടെ ജീവിതത്തിന് ഇല്ലെന്നും റിമ പറയുന്നു. 

"പ്രിയപ്പെട്ട സ്ത്രീകളേ..ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുകക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറ‍ഞ്ഞതുമായ സമൂഹം എന്ത് ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്", എന്നായിരുന്നു റിമ കല്ലിങ്കലിന്റെ വാക്കുകൾ. 

രണ്ട് ദിവസം മുന്‍പായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് രംഗത്തെത്തിയത്. ഒരു ഉദ്ഘാടനത്തിനിടെ തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പിന്നാലെ ബോബിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ ബോബിയ്ക്ക് ജാമ്യമില്ലെന്ന വാര്‍ത്തകളും പുറത്തുവരികയാണ്. ജാമ്യാപേക്ഷ തള്ളിയതോടെ ബോബി ജയിലില്‍ പോകും. നിലവില്‍ 14 ദിവസത്തെ റിമാന്‍ഡിലാണ് ഇയാള്‍. 

'ഒരു മില്യൺ യൂട്യൂബിൽ ക്രെഡിറ്റ് ആയിട്ടുണ്ട്, നന്ദിയുണ്ടേ..';ട്രെന്റിങ്ങിൽ ട്രെന്റായി 'ഡൊമനി'ക്കും ​ഗ്യാങ്ങും

അതേസമയം, 'ഡെലുലു' എന്ന സിനിമയാണ് റിമ കല്ലിങ്കലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അനുരാഗ് കശ്യപ് നായകനായി എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. റൈഫില്‍ ക്ലബ്ബിന് ശേഷം അനുരാഗ് അഭിനയിക്കുന്ന മലയാള സിനിമ കൂടിയാകും ഇത്. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നിഖില വിമല്‍, ചന്ദു സലിംകുമാര്‍, ദാവീദ് പ്രക്കാട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios