ഇടവേള കഴിഞ്ഞു, വീണ്ടും സീരിയലിലേക്ക്; സന്തോഷം പങ്കുവെച്ച് നിയ രഞ്ജിത്ത്
"ഇളയ മകന്‍ ജനിച്ചതിനു ശേഷം ജീവിതം ആകെ മാറിപ്പോയി"
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് നിയ രഞ്ജിത്. നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നിയ കുറേക്കാലമായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താന്‍ വീണ്ടും സീരിയലില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയാണ് നിയ.
വിദേശത്ത് ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്ന നിയ തിരികെ നാട്ടിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തേക്ക് വന്നിറങ്ങിയതിന് ശേഷമാണ് താന്‍ സീരിയലിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് നടി വ്യക്തമാക്കുന്നത്. മാത്രമല്ല തിരിച്ച് സീരിയലില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരുടെ മറുപടി എന്താണെന്നുള്ളതും നിയ സൂചിപ്പിച്ചു.
"ഇളയ മകന്‍ ജനിച്ചതിനു ശേഷം ജീവിതം ആകെ മാറിപ്പോയി. അവനെ പിരിഞ്ഞ് ഇരിക്കാനേ വയ്യ! അങ്ങനെ 1147 ദിവസങ്ങള്‍ കടന്നുപോയി. ഇനിയുള്ള 3 ദിവസങ്ങള്‍ ഞാനും മകനും ആദ്യമായി പിരിഞ്ഞ് ഇരിക്കാന്‍ പോകുന്നു. അവനോട് 'അമ്മ തിരുവനന്തപുരം പോകുന്നുവെന്നും ഷൂട്ടിങ്ങിനു പോകുവാണെന്നും എല്ലാം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. കളിപ്പാട്ടങ്ങള്‍ കൊണ്ടുവരാം എന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ യാത്രയാക്കി. മക്കളെ പൊന്നു പോലെ നോക്കി തരുന്ന പാപ്പയോടും മമ്മിയോടും, തിരിച്ചു സീരിയലില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോ മുഖം കറുപ്പിച്ചു മൗനാനുവാദം തന്ന കുട്ടികളുടെ അച്ഛനോടും സ്‌നേഹം", നിയ കുറിച്ചു.
2014 ല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ചാനലില്‍ അവതാരകയായിട്ടാണ് നിയയുടെ തുടക്കം. തൊട്ടടുത്ത വര്‍ഷം ക്യാമറാമാന്‍ സാജന്‍ കളത്തില്‍ വഴി 'മിസിങ്' എന്ന തെലുങ്ക് സിനിമയിലെ മൂന്ന് നായികമാരില്‍ ഒരാളായി അഭിനയിച്ചു. 2006 ല്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഭരതനാട്യം അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആദ്യ സീരിയലായ കല്യാണിയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ചത്.
ALSO READ : ആനക്കൊമ്പ് വേട്ടയുടെ യഥാര്‍ഥ കഥ; റോഷനും നിമിഷയും എത്തുന്ന സിരീസ് 'പോച്ചര്‍' ട്രെയ്‍ലര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം