Bhavana : 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'ലൊക്കേഷനില്‍ എത്തി ഭാവന; വീഡിയോ

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.

actress bhavana join Ntikkakkakkoru Premondarnn movie

ലയാളികളുടെ പ്രിയതാരമാണ് ഭാവന (Bhavana). മലയാളത്തിലൂടെയാണ് അഭിനയരം​ഗത്ത് എത്തിയതെങ്കിലും തമിഴ്, തെലുങ്ക് കന്നഡ ഭാഷാ സിനിമകളിൽ തന്റേതായൊരിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. കഴിഞ്ഞ ദിവസം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' (Ntikkakkakkoru Premondarnn) എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് ഭാവന. ഭാവന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുണ്‍ റുഷ്‍ദി ആണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്.  ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും.

ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. 'ഇഒ എലിയാവൂ കോഹൻ' എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

Bhavana : ഭാവനയുടെ തിരിച്ചുവരവ്, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' തുടങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios