വീട് കയറി ആക്രമണം, നടി അശ്വതി ബാബുവും ഭർത്താവ് നൌഫലും അറസ്റ്റിൽ

നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയയും ഇവരുടെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിലാണ് നടിയും ഭർത്താവും അറസ്റ്റിലാകുന്നത്. 

Actress Aswathi Babu and husband arrested

കൊച്ചി : വീട് കയറി ആക്രമണം നടത്തിയെന്ന കേസിൽ സീരിയൽ നടി അശ്വതി ബാബുവും ഭർത്താവ് നൌഫലും അറസ്റ്റിൽ. ഞാറക്കൽ പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയയും ഇവരുടെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിലാണ് നടിയും ഭർത്താവും അറസ്റ്റിലാകുന്നത്. 

തിരുവനന്തപുരം തുമ്പ സ്വദേശിയായ അശ്വതി കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുന്ന നൌഫലിനെ കഴിഞ്ഞയാഴ്ചയാണ് വിവാഹം ചെയ്തത്. ഇരുവരുടേതും രജിസ്റ്റർ വിവാഹമായിരുന്നു. താൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അത് ഉപേക്ഷിക്കാൻ ചികിത്സ തേടിയിരുന്നുവെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു.

16ാം വയസ്സിൽ കാമുകനൊപ്പം കൊച്ചിയിലെത്തി ഒടുവിൽ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിയുകയും പിന്നീട് ലഹരി ഇടപാടുകളിൽ ചെന്നുപെടുകയും ചെയ്തു എന്നതടക്കമുള്ള വെളിപ്പെടുത്തലുകൾ അശ്വതി നടത്തിയിരുന്നു. എന്നാൽ പുതിയ ജീവിതം ആരംഭിക്കണമെന്നും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകണമെന്ന ആഗ്രഹവും അവർ തുറന്നുപറഞ്ഞിരുന്നു. 

2018 ലാണ് അശ്വതി ബാബുവിനെ എംഡിഎംഎയുമായി തൃക്കാക്കര പൊലീസ് പിടികൂടിയത്. സഹായി ബിനോയിയും ഇവർക്കൊപ്പം അറസ്റ്റിലായിരുന്നു. ദുബായിയിൽ വച്ചും ലഹരി മരുന്ന് കേസിൽ അശ്വതിയെ അറസ്റ്റ് ചെയ്തിരുന്നു. അശ്വതിയെയും നൌഫലിനെയും  മദ്യപിച്ച് വാഹനമോടച്ചതിന് കഴിഞ്ഞ ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു.

Read More : നടി അശ്വതി ബാബു വിവാഹിതയായി, വരൻ നൌഫൽ

Latest Videos
Follow Us:
Download App:
  • android
  • ios