'ആണ്‍കുഞ്ഞാണ്'; അമ്മയായതിന്‍റെ സന്തോഷം പങ്കുവച്ച് അര്‍ച്ചന സുശീലന്‍
രണ്ട് വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയുടെയും പ്രവീണിന്റെയും വിവാഹം
മാനസപുത്രി എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷകപ്രിയം നേടിയ നടിയാണ് അര്‍ച്ചന സുശീലന്‍. ഗ്ലോറി എന്ന നെഗറ്റീവ് വേഷം അത്രയേറെ പ്രേക്ഷകശ്രദ്ധയാണ് നേടിയത്. അതിനുശേഷം പല സീരിയലുകളിലും അഭിനയിച്ച അര്‍ച്ചന ബിഗ് ബോസ് ഷോയിലൂടെ അത്തരം കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ഇമേജ് മാറ്റിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സ്വകാര്യ ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അര്‍ച്ചന. അമ്മയായ വിവരമാണ് അത്.
ഒരു ആണ്‍കുഞ്ഞിനാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു, ഡിസംബര്‍ 28 ന്, അര്‍ച്ചന സുശീലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ബിഗ്‌ബോസിൽ അർച്ചനയ്ക്ക് ഒപ്പമുണ്ടായിരുന്ന ബഷീർ ബഷിയും അനൂപും അടക്കമുള്ള താരങ്ങളും മറ്റ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ ഇരുവർക്കും ആശംസകൾ നേരുന്നുണ്ട്. ഗര്‍ഭിണിയായതിന്‍റെ സന്തോഷവും ബേബി ഷവര്‍ വിശേഷങ്ങളുമെല്ലാം അര്‍ച്ചന നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
രണ്ട് വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയുടെയും പ്രവീണിന്റെയും വിവാഹം. കൊവിഡ് കാലത്ത് വിദേശത്ത് വച്ച് നടന്ന വിവാഹമായതിനാല്‍ വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. പിന്നീടുള്ള ജീവിതത്തിന്‍റെ സന്തോഷ നിമിഷങ്ങളില്‍ പലതും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറിനില്‍ക്കുകയാണ് അര്‍ച്ചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം