ചാൻസിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നേ? എന്ന് ചോദിക്കുന്നവരോട് അനശ്വരയ്ക്ക് പറയാനുള്ളത്
ഫോട്ടോ ഷൂട്ടിന് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ലെന്നും പറയുന്നവര്‍ പറഞ്ഞോണ്ടേയിരിക്കും എന്നും അനശ്വര.
മലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവ നടിയാണ് അനശ്വര രാജൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അനശ്വര മലയാളികൾക്ക് സമ്മാനിച്ചത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര ശ്രദ്ധനേടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ അനശ്വര പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും അനശ്വരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം സൈബർ ബുള്ളിയിങ്ങുകൾ തന്നെ മോശമായ രീതിയിൽ ബാധിക്കുമെന്ന് പറയുകയാണ് അനശ്വര ഇപ്പോള്‍.
ഫോട്ടോ ഷൂട്ടിന് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ലെന്നും പറയുന്നവര്‍ പറഞ്ഞോണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും ഇത് മാറുമോന്ന് എനിക്കറിയില്ലെന്നും അനശ്വര പറയുന്നു. പ്രണയവിലാസം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു നടിയുടെ പ്രതികരണം.
"ഫോട്ടോ ഷൂട്ടിന് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ എനിക്ക് പുത്തരിയല്ല. പറയുന്നവര്‍ പറഞ്ഞോണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും ഇത് മാറുമോന്ന് എനിക്കറിയില്ല. വിമര്‍ശനങ്ങളെ ഞാന്‍ അവോയ്ഡ് ചെയ്യുന്നില്ല. എവിടെയൊക്കെയോ എന്നെ അത് ബാധിക്കുന്നുണ്ട്. എന്‍റെ ഫാമിലിയെ, അമ്മയെ, അച്ഛനെ എല്ലാവരെയും ബാധിക്കുന്നുണ്ട്. അനശ്വര ഞങ്ങളുടെ വീട്ടിലെ കുട്ടിയെ പോലെയാണ്. അവള്‍ ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ സങ്കടം ഉണ്ട് എന്നൊക്കെ പറഞ്ഞ് അമ്മയുടെ ഫോണില്‍ മെസേജ് വരാറുണ്ട്. ചാന്‍സിന് വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യണോ എന്നും ചോദിക്കാറുണ്ട്. സൈബര്‍ ബുള്ളിയിങ്ങിലൂടെ കടന്ന് പോകുമ്പോള്‍, മുന്‍പ് ഉണ്ടായതാണെങ്കിലും ഇപ്പോഴത്തെ ആണെങ്കിലും ഞാനും എന്‍റെ ഫാമിലും കടന്ന് പോയ്ക്കൊണ്ടിരുന്ന ഫേസ് വളരെ മോശമാണ്. വളരെ മോശം സ്റ്റേജാണത്. സൈബര്‍ ബുള്ളിയിങ്ങിന്‍റെ പ്രശ്നങ്ങള്‍ ആ വ്യക്തിയെ എത്രമാത്രം ബാധിക്കുന്നു എന്നുള്ളത് കമന്‍റ് ചെയ്യുന്നവര്‍ക്ക് അറിയില്ല. ഇതെല്ലാം കുഴപ്പമില്ല എന്ന് കരുതി മുന്നോട്ട് പോകാനെ ഞങ്ങൾക്ക് കഴിയൂ. ഇതില്‍ തന്നെ നില്‍ക്കാന്‍ ഒരിക്കലും പറ്റില്ല", എന്നാണ് അനശ്വര രാജൻ പറഞ്ഞത്.
'ലാലേട്ടൻ ഫുൾ ഓൺ പവർ'; സുചിത്രയ്‌ക്കൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി മോഹൻലാൽ- വീഡിയോ