Actress Childhood Photos : ആളെ മനസ്സിലായോ? കുട്ടിക്കാല ചിത്രവുമായി മലയാളത്തിന്റെ യുവതാരം
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വൈറലാകാറുണ്ട്.
സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിംഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് അഹാന കൃഷ്ണകുമാർ(ahaana krishna).
വെള്ളത്തിൽ കളിക്കുന്ന കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ഫോട്ടോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വൈറലാകാറുണ്ട്.
അടുത്തിടെ അഹാനയുടെ സംവിധാനത്തിൽ 'തോന്നൽ' എന്ന മ്യൂസിക് ആൽബം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ആൽബത്തിന് ലഭിച്ചത്. അമ്മയുടെ രുചിയൂറുന്ന കേക്കിന്റെ സ്വാദ് നാവിലെത്തിയ മകൾ സ്റ്റാർ ഹോട്ടലിൽ ആ പഴയ റെസിപ്പി വീണ്ടും പരീക്ഷിക്കുന്നതാണ് തോന്നലിന്‍റെ കഥാതന്തു. ഷെഫായി അഹാന തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.