'ഗോട്ടി'ന് മുൻപ് 'ഭഗവതി'; 22 വർഷങ്ങൾക്ക് ശേഷം വിജയ്‍യുടെ സൂപ്പർ ഹിറ്റ് ചിത്രം വീണ്ടും തിയറ്ററിലേക്ക്
വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ദ ഗോട്ട്.
ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം(ദ ഗോട്ട്). ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. എന്നാൽ ഗോട്ട് കാണാൻ കാത്തിരിക്കുന്ന വിജയ് ഫാൻസിന് മുന്നിൽ ആവേശകരമായ മറ്റൊരു വാർത്ത പുറത്തുവരികയാണ്. വിജയ് നായകനായി എത്തി സൂപ്പർ ഹിറ്റായി മാറിയ ഭഗവതി എന്ന ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുന്നു എന്നതാണ് അത്.
2002ൽ റിലീസ് ചെയ്ത ഭഗവതി ഓഗസ്റ്റ് 30 മുതൽ(നാളെ) തിയറ്ററുകളിൽ എത്തും. പുത്തൻ സാങ്കേതിക വിദ്യയിൽ വീണ്ടും എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ് പ്ലക്സിൽ ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യം അവരുടെ ഔദ്യോഗിക പേജ് വഴി പുറത്തുവിട്ടിട്ടുമുണ്ട്. ദ ഗോട്ടിന്റെ ഹൈപ്പ് മുതലെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭഗവതി റി റിലീസ് ചെയ്യുന്നതെന്നാണ് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നത്.
എ വെങ്കിടേഷ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഭഗവതി. ഗ്യാങ്സ്റ്റർ ആക്ഷൻ ജോണറിൽ എത്തിയ ചിത്രത്തിൽ റീമ സെൻ ആയിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ജയ്, വടിവേലു, ആശിഷ് വിദ്യാർത്ഥി, മോണിക്ക, യുഗേന്ദ്രൻ, തലൈവാസൽ വിജയ് തുടങ്ങി വൻ താരനിരകൾ അണിനിരന്നിരുന്നു.
റിലീസ് ചെയ്തിട്ട് നാല് മാസം; 'പവി കെയര്‍ടേക്കര്‍' ഒടിടിയിലേക്ക്, സ്ട്രീമിംഗ് തിയതി എത്തി
വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ദ ഗോട്ട്. ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കി. അച്ഛനും മകനുമായി ഡബിൾ റോളിൽ വിജയ് എത്തുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..