കശ്മീര്‍ ഭൂചലനം: 'വി ആർ സേഫ് നൻപാ..' എന്ന് 'ലിയോ' ടീം

ലിയോയുടെ നിർമ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ഇക്കാര്യം അറിയിച്ചത്. 

actor Vijay and Team Leo safe as tremors rock Jammu and Kashmir nrn

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിനുശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ സിനിമയ്ക്കായി ഏവരും കാത്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. കശ്മീരിലാണ് ലിയോയുടെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ഇപ്പോഴിതാ ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ കശ്മീരിലുണ്ടായതിനെ പറ്റി പറയുകയാണ് അണിയറ പ്രവർത്തകർ. ഭൂചലനം നേരിട്ടനുഭവിച്ചെന്ന് ഇവർ പറയുന്നു. 

ലിയോയുടെ നിർമ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഞങ്ങള്‍ സുരക്ഷിതമായിരിക്കുന്നു എന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഒപ്പം ചന്ദ്രമുഖിയിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറു വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ ലിയോ ടീം ഭൂചലനം നേരിട്ടനുഭവിച്ചു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകർ പറയുന്നു. 

തൃഷയാണ് ലിയോയിലെ നായിക. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും 'ലിയോ'യില്‍ അഭിനയിക്കുന്നു. 90 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും എന്നാണ് റിപ്പോർട്ടുകൾ. 

തനി രാഷ്ട്രീയക്കാരനായി സുരാജിന്റെ പകർന്നാട്ടം, ഒപ്പം ധ്യാനും; 'ഹിഗ്വിറ്റ' ട്രെയിലർ

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത  'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.  ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു.  ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തില്‍ ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios