വിജയിയുടെ രാഷ്ട്രീയം;'രാഷ്ട്രീയത്തിലിറങ്ങുന്നവരുടെ ലക്ഷ്യം ഇതാണ്' തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞ് വടിവേലു

 2011 തെരഞ്ഞെടുപ്പ് കാലത്ത് നടന്‍ വിജയകാന്തിനെതിരെ ഡിഎംകെ പ്രചാരണത്തിന് ഇറങ്ങിയ വടിവേലുവിന് എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ തോറ്റതോടെ വളരെക്കാലം സിനിമ രംഗത്ത് നിന്നും മാറി നില്‍ക്കേണ്ടതായി വന്നു. 

actor vadivelu comment about vijay political entry and TVK Party vvk

ചെന്നൈ: തമിഴ് സിനിമയിലെ ദളപതി വിജയ് രാഷ്ട്രീയത്തില്‍ കാലെടുത്ത് വച്ചതാണ് തമിഴകത്തെ ഇപ്പോഴത്തെ വലിയ വാര്‍ത്ത. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന കക്ഷി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ റജിസ്ട്രര്‍ ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ചെയ്യുന്ന ചിത്രത്തിന് പുറമേ ഒരു ചിത്രവും കൂടി ചെയ്ത ശേഷം പൂര്‍ണ്ണമായും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാനാണ് വിജയിയുടെ തീരുമാനം. 

വിവിധ കക്ഷികള്‍ ഇതിനകം തന്നെ വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വലിയ ഹൈപ്പ് ഉണ്ടാക്കും എന്നതിനാല്‍ ഡിഎംകെ, എഡിഎംകെ പോലുള്ള കക്ഷികള്‍ ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. സിനിമ രംഗത്തുള്ളവരും തണുത്ത പ്രതികരണങ്ങളാണ് നടത്തിയത്. 

അതേ സമയം വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് നടന്‍ വടിവേലു. അടുത്തിടെ മാമന്നന്‍ പോലുള്ള രാഷ്ട്രീയ ചിത്രങ്ങളുടെ ഭാഗമായ തമിഴകത്തെ ഹാസ്യ സാമ്രാട്ടായ വടിവേലു രാമേശ്വരത്ത് ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിച്ചത്. 

ആദ്യം ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു വടിവേലുവിന്‍റെ മറുപടി. തുടര്‍ന്നും ചോദ്യങ്ങള്‍ വന്നതോടെ വടിവേലു വിഷയത്തില്‍ പ്രതികരിച്ചു. "ജനങ്ങൾക്ക് നല്ലത് ചെയ്യണമെങ്കിൽ ആർക്കും രാഷ്ട്രീയത്തിൽ വരാം. നിങ്ങൾക്ക് എന്തുകൊണ്ട് പാടില്ല? ഒരാൾ രാഷ്ട്രീയത്തിൽ വരരുത് എന്ന് പറയാൻ ആർക്കും അവകാശമില്ല. എംജിആർ, രജനികാന്ത്, വിജയ് തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തിൽ വന്നില്ലെ. നല്ലത് ചെയ്യാനാണ് വന്നത്" വടിവേലു പ്രതികരിച്ചു.

മുന്‍പ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു വടിവേലു. 2011 തെരഞ്ഞെടുപ്പ് കാലത്ത് നടന്‍ വിജയകാന്തിനെതിരെ ഡിഎംകെ പ്രചാരണത്തിന് ഇറങ്ങിയ വടിവേലുവിന് എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ തോറ്റതോടെ വളരെക്കാലം സിനിമ രംഗത്ത് നിന്നും മാറി നില്‍ക്കേണ്ടതായി വന്നു. പിന്നീട് ഡിഎംകെ ഭരണം തിരിച്ചുവന്ന ശേഷമാണ് വടിവേലു സിനിമയില്‍ സജീവമായത്. 

വിജയിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ വടിവേലു ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഫ്രണ്ട്സ്, പോക്കിരി, സച്ചിന്‍, മെരസല്‍ എന്നിവ വടിവേലുവും വിജയിയും ഒന്നിച്ച ശ്രദ്ധേയമായ ചിത്രങ്ങളാണ്. 

കരിയറിലെ നാലാമത്തെ പൊലീസ് വേഷം; 'അന്വേഷിപ്പിൻ കണ്ടെത്തും' റോള്‍ എന്ത്; ടൊവിനോ പറയുന്നു.!

'രശ്മികയ്ക്ക് നാലു കോടി പ്രതിഫലം': ഉടന്‍ പറഞ്ഞയാളെ എയറിലാക്കിയ പ്രതികരണവുമായി രശ്മിക.!
 

Latest Videos
Follow Us:
Download App:
  • android
  • ios