നേടാനായത് 34 കോടി മാത്രം, ഒടിടിയില്‍ ഉപേന്ദ്രയുടെ യുഐ എവിടെ?, എപ്പോള്‍?
ബജറ്റ് 100 കോടി ആയിരുന്നു.
കന്നഡയുടെ ഉപേന്ദ്ര നായകനായി വന്ന ചിത്രമാണ് യുഐ. വൻ ഹൈപ്പില്‍ എത്തിയ ചിത്രവുമാണ്. എന്നാല്‍ ആ ഹൈപ്പ് നിലനിര്‍ത്താൻ ചിത്രത്തിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഉപേന്ദ്രയുടെ യുഐയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
സംവിധാനവും ഉപേന്ദ്ര നിര്‍വഹിച്ച ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സണ്‍ നെക്സ്റ്റിന് ആണ്. ചിത്രം ജനുവരിയില്‍ ഒടിടിയില്‍ റിലീസാകുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഛായാഗ്രാഹണം എച്ച് സി വേണുഗോപാലാണ്. ബി അജ്‍നീഷ് ലോക്‍നാഥ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
ഉപേന്ദ്രയുടെ യുഐ ആഗോളതലത്തില്‍ 34 കോടി രൂപയാണ് നേടിയിരിക്കുന്നത്. ആകെ ബജറ്റ് 100 കോടിയാണ്. ഇന്ത്യൻ ഭാഷകള്‍ക്ക് പുറമേ ഉപേന്ദ്രയുടെ സിനിമ യുഐ ഫ്രഞ്ച്, സ്‍പാനിഷ്, ജര്‍മൻ, ഇറ്റാലിയൻ എന്നിവയിലും പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വമ്പൻ ഹിറ്റാകും ചിത്രം എന്നായിരുന്നു താരത്തിന്റെ ആരാധകരുടെ പ്രതീക്ഷയും. രീഷ്‍മ നാനൈയ്യ, നീതി വനജാക്ഷ, ഭീമ തുടങ്ങിയവര്‍ക്ക് പുറമേ പവൻ ആചാര്യ, ഗുരുപ്രസാദ്, ഓം സായ് പ്രകാശ്, ജിഷു സെൻ ഗുപ്‍ത, സണ്ണി ലിയോണ്‍ തുടങ്ങിയ താരങ്ങളും യുഐയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോള്‍ ബോക്സ് ഓഫീസില്‍ പരാജമാണ് നേരിടുന്നത്.
ഉപേന്ദ്ര പ്രധാന കഥാപാത്രമായി മുമ്പ് തിയറ്റററില്‍ റിലീസായത് കബ്‍സായാണ്. ആര്‍ ചന്ദ്രുവാണ് സംവിധാനം നിര്‍വഹിച്ചത്. ശ്രിയ ശരൺ, ശിവരാജ്‌കുമാർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, പോഷാനി കൃഷ്‍ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി, ജഗപതി ബാബു എന്നിവരും 'കബ്‍സ'യിലെ പ്രധാന കഥാപാത്രങ്ങളായി. എന്നാല്‍ ആ ചിത്രം ഹിറ്റായിരുന്നില്ലെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക