മാസ് ആക്ഷനുമായി മാർക്കോ, ആ സർപ്രൈസ് എന്ത് ? പിറന്നാൽ ദിനത്തിൽ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ
ഷമ്മി തിലകൻ്റെ മകൻ അഭിമന്യു ചിത്രത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. ആക്ഷന് പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനി ആണ്. നൂറ് ദിവസത്തോളം നീണ്ടു നിന്ന ചിത്രത്തിന്റെ ഷൂട്ടിന് കഴിഞ്ഞ മാസം പാക്കപ്പ് ആയിരുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷനിൽ നിൽക്കുന്ന മാർക്കോയുടെ പുതിയ അപ്ഡേറ്റ് ഇന്ന് ഉണ്ടാകും.
മാർക്കോയുടെ സെക്കന്റ് ലുക്ക് ആണ് ഇന്ന് റിലീസ് ചെയ്യുക. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പോസ്റ്റർ റിലീസ് ചെയ്യും. മലയാളത്തിലെ ആക്ഷന്‍ സിനിമകളെ പുനര്‍ നിര്‍വചിക്കുമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളുടെ ചിത്രീകരണത്തിന് മാത്രം 60 ദിവസം എടുത്തുവെന്നാണ് വിവരം. കലൈ കിങ്സണ്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍.
കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ക്യൂബ്സ് എൻ്റർടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തി തരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഉണ്ണി വാവാവോ..പൊന്നുണ്ണി..; മകൾക്കായി മലയാളം താരാട്ടുപാട്ട് പഠിച്ച് രൺബീർ, സന്തോഷം പങ്കിട്ട് ആലിയ
പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് ഷെമീർ മുഹമ്മദ്, കലാസംവിധാനം മ്പുനിൽ ദാസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..