അന്ന് 655 സ്ക്രീനിൽ നിന്നും 12 കോടി, ഇത്തവണ 700 സ്ക്രീൻ, ഗോട്ട് കേരളത്തിൽ എത്ര നേടും ? പണംവാരി പ്രീ സെയില്‍
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം.
ഒരു വിജയ് ചിത്രം റിലീസിന് ഒരുങ്ങുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ആരാധകരിൽ ആവേശം ഏറെയാണ്. കേരളത്തിൽ അടക്കം വലിയ ആഘോഷത്തോടെയാണ് വിജയ് ചിത്രങ്ങളെ വരവേൽക്കുന്നത്. അത്തരത്തിൽ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം(ദ ഗോട്ട്) എന്ന ചിത്രത്തിനും ആവേശം ഏറെയാണ്. പ്രത്യേകിച്ച് വിജയിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ എത്തുന്ന ചിത്രം എന്ന നിലയിലും ഗോട്ട് ശ്രദ്ധേയമാണ്. ഒരുപക്ഷേ ഗോട്ട് ആകും വിജയിയുടെ അവസാന സിനിമ എന്നും പറയപ്പെടുന്നുണ്ട്. എന്തായാലും ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളിൽ എത്തും.
എല്ലാ വിജയ് ചിത്രങ്ങൾക്കും ലഭിക്കുന്നത് പോലെ വൻ പ്രീ സെയിൽ ബിസിനിസ് ആണ് ഗോട്ടിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടം 25 കോടിയുടെ ബിസിനസ് പ്രീ സെയിലിലൂടെ ചിത്രത്തിന് ലഭിച്ചു എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ രണ്ട് ദിവസത്തിൽ തന്നെ 100 കോടി ക്ലബ്ബ് എന്ന ഖ്യാതി ഗോട്ട് സ്വന്തമാക്കുമെന്നും ഇവർ വിലയിരുത്തുന്നു.
അതേസമയം, ലിയോ ആണ് വിജയിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 655 സ്ക്രീനുകളിൽ ആയിരുന്നു കേരളത്തിൽ ലിയോ റിലീസ് ചെയ്തത്. ഇതിലൂടെ ആദ്യദിനം 12 കോടിയാണ് ചിത്രം നേടിയത്. ദ ഗോട്ടിന് 700ൽ അധികം സ്ക്രീനുകളിലാണ് റിലീസ്. വലിയൊരു കളക്ഷൻ തന്നെയാകും ആദ്യദിനം കേരളത്തിൽ നിന്നും ചിത്രം സ്വന്തമാക്കുക എന്നത് വ്യക്തം. ലിയോയെ പോലെ ഗോട്ടും കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.
'വല്യേട്ടൻ മമ്മൂക്ക, പക്ഷെ ലാലേട്ടൻ എനിക്ക് ലൗവ്വർ ആയിരുന്നു': മീരാ ജാസ്മിന്‍
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. എ.ജി.എസ് എന്റർടൈൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വൻ താരനിര വേഷമിടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..