'ഭോലാ'യ്ക്ക് ശേഷവും അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി തബു
അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ ചിത്രത്തിലും തബു.
സഹപ്രവര്‍ത്തകര്‍ മാത്രമല്ല അടുത്ത സുഹൃത്തുക്കളുമായ താരങ്ങളാണ് അജയ് ദേവ്‍ഗണും തബുവും. അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ ചിത്രത്തിലും തബു പ്രധാന വേഷത്തിലുണ്ട്. 'ഭോലാ' എന്ന ചിത്രത്തില്‍ പൊലീസ് ഓഫീസര്‍ വേഷത്തിലാണ് തബു എത്തുക. അജയ് ദേവ്‍ഗണിന്റേതായി പ്രഖ്യാപിച്ച മറ്റൊരു ചിത്രത്തിലും തബു അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
'എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി' ഉള്‍പ്പടെയുള്ള സിനിമകളിലുടെ ശ്രദ്ധേയനായ സംവിധായകനാണ് നീരജ് പാണ്ഡേ. 2023 ജൂണ്‍ 16ന് ചിത്രം തിയറ്ററുകളിലെത്തും എന്നും അജയ് ദേവ്‍ഗണ്‍ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായിട്ടാണ് അജയ് ദേവ്‍ഗണും നീരജും ഒന്നിക്കാനൊരുങ്ങുന്നത്. അനുപം ഖേറും നീരജ് പാണ്ഡെയുടെ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട് എന്ന് റിപ്പോര്‍ട്ടുണ്ട്.
'യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നിവയ്‍ക്ക് ശേഷം അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'ഭോല' ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്‍ഗണിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
തമിഴില്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് 'കൈതി'യാണ് 'ഭോല' എന്ന പേരില്‍ ഹിന്ദിയിലേക്ക് എത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം 'കൈതി'യില്‍ കാര്‍ത്തിയായിരുന്നു നായകനായി എത്തിയത്. കാര്‍ത്തി അവതരിപ്പിച്ച വേഷത്തിലാണ് ഹിന്ദി ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ എത്തുക. അമലാ പോളിന്റെ ആദ്യ ബോളിവുഡ് ചിത്രമായ 'ഭോല'യുടെ ചിത്രീകരണം കഴിഞ്ഞുവെന്ന് അടുത്തിടെ അറിയിച്ചിരുന്നു.