'ചിലപ്പോള്‍ നിങ്ങളുടെ എല്ലാ പ്രാര്‍ഥനകള്‍ക്കും ഒരുമിച്ച് ഫലം കിട്ടും', സന്തോഷം പങ്കുവെച്ച് നടി സ്വര ഭാസ്‍കര്‍
സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം ജനുവരി ആറിന് ആണ് സ്വര ഭാസ്‍കറും ഫഹദ് അഹമ്മദും വിവാഹിതരായത്.
സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമദുമായുള്ള നടിയും ആക്റ്റിവിസ്റ്റുമായ സ്വര ഭാസ്‍കറിന്റെ വിവാഹം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ബോളിവുഡ് നടി സ്വര ഭാസ്‍കര്‍. ചിലപ്പോള്‍ നിങ്ങളുടെ എല്ലാ പ്രാര്‍ഥനകള്‍ക്കും ഒരുമിച്ച് ഫലം കിട്ടും എന്നാണ് സ്വര ഭാസ്‍കര്‍ എഴുതിയിരിക്കുന്നത്. പുതിയ ഒരു ലോകത്തേയ്‍ക്ക് ചുവടുവയ്‍ക്കുമ്പോള്‍ തങ്ങള്‍ അനുഗ്രഹീതരും നന്ദിയുള്ളവരുമാണ് എന്നാണ് ഭര്‍ത്താവ് ഫഹദിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സ്വര ഭാസ്‍കര്‍ എഴുതിയിരിക്കുന്നത്.
സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം ജനുവരി ആറിന് ആണ് സ്വരയും ഫഹദും കോടതിയില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്‍തത്. പൊതുവിഷയത്തില്‍ സ്വന്തം അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടി കാട്ടാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സ്വര. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള പരിചയത്തിന് തുടക്കമാവുന്നത്. ആദ്യ കാഴ്‍ചയും പരിചയപ്പെടലും മുതല്‍ വിവാഹം വരെയുള്ള പ്രധാന നിമിഷങ്ങള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെ സ്വര സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചിരുന്നു.
തൊട്ടടുത്തുള്ള ഒന്നിനുവേണ്ടി ചിലപ്പോള്‍ നിങ്ങള്‍ അകലങ്ങളില്‍ അന്വേഷണം നടത്തും. സ്നേഹമാണ് ഞങ്ങള്‍ നേടിയിരുന്നത്. പക്ഷേ ഞങ്ങള്‍ ആദ്യം കണ്ടെത്തിയത് സൗഹൃദം ആയിരുന്നു. അങ്ങനെ ഞങ്ങള്‍ പരസ്‍പരം കണ്ടെത്തി. ഫഹദ് അഹമ്മദ്, എന്‍റെ ഹൃദയത്തിലേക്ക് സ്വാഗതം. അത് കലാപകരമാണ്. പക്ഷേ അത് നിങ്ങളുടേതാണെന്നും സ്വര വീഡിയോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചിരുന്നു.
'മധോലാല്‍ കീപ്പ് വാക്കിംഗ്' എന്ന ചിത്രത്തിലൂടെ 2009ല്‍ അരങ്ങേറിയ നടിയാണ് സ്വര ഭാസ്‍കര്‍. 'തനു വെഡ്‍സ് മനു', 'ചില്ലര്‍ പാര്‍ട്ടി', 'ഔറംഗസേബ്', 'രഞ്ജാന', 'പ്രേം രത്തന്‍ ധന്‍ പായോ', 'വീരെ ദി വെഡ്ഡിംഗ്' തുടങ്ങിയവയാണ് സ്വരയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. 'ജഹാൻ ചാര്‍ യാര്‍' എന്ന ചിത്രമാണ് സ്വരയുടേതായി അവസാനമായി പുറത്തിറങ്ങിയത്. 'ശിവാംഗി' എന്ന കഥാപാത്രമായിട്ടായിരുന്നു സ്വര ചിത്രത്തില്‍ വേഷമിട്ടത്.
Read More: 'എന്തായിരിക്കും കാത്തുവെച്ചിരിക്കുന്നത്?', ആകാംക്ഷയോടെ ശിവകാര്‍ത്തികേയനും
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി