വില്ലത്തിക്കൊപ്പം ചിരിച്ചുകൊണ്ട് നായിക, പുത്തൻ ചിത്രങ്ങളുമായി സുസ്‍മിത
നടി സുസ്‍മിത പങ്കുവെച്ച പുതിയ ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു.
നാല്‍പ്പതു വയസുകാരനെ പ്രണയിച്ച 20കാരി, ചുരുക്കിപ്പറഞ്ഞാൽ ഇതാണ് 'നീയും ഞാനും' സീരിയൽ. ഒട്ടേറെ പുതുമകളോടെ മലയാളത്തിൽ ആരംഭിച്ച ഈ സീരിയൽ ആയിരുന്നു ഇത്. ഹെലികോപ്റ്ററിൽ എൻട്രി നടത്തി പഴയ റൊമാന്റിക് ഹീറോ ഷിജു, പുതുമുഖ നായിക സുസ്‍മിതയും. തുടക്കത്തിൽത്തന്നെ 'നീയും ഞാനും' പ്രേക്ഷകപ്രിയം സ്വന്തമാക്കി ശ്രദ്ധയാകര്‍ഷിച്ചിരുന്നു . അമ്മായിയമ്മയുടെയും നാത്തൂന്റെയും പോര് സഹിച്ചു ജീവിക്കുന്ന ടിപ്പിക്കൽ നായികമാർക്കിടയിലേക്കാണ് 'രവിവർമ'ന്റെ 'ശ്രീലക്ഷ്‍മി'യായി സുസ്‍മിതയുടെ സീരിയലിലെ അരങ്ങേറ്റം. പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ സുസ്‍മിത അധിക ദിവസം എടുത്തില്ലെന്നതാണ് സത്യം. സീരിയൽ വിശേഷങ്ങളും ലൊക്കേഷൻ വേഷത്തിലുള്ള ചിത്രങ്ങളും പതിവായി സോഷ്യൽ മീഡിയ വഴി പങ്കിടാറുള്ള താരങ്ങളില്‍ ഒരാളുമുണ് സുസ്‍മിത.
അത്തരത്തിൽ പുതിയതായി പങ്കുവെച്ചിരിക്കുന്നത് തന്റെ സഹപ്രവർത്തകയായ പ്രതീക്ഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ്. രണ്ടാളും ഷൂട്ടിനിടയിലാണെന്ന് വേഷത്തിൽ നിന്ന് മനസിലാക്കാം. സീരിയലിൽ ഇരുവരും തല്ലും വഴക്കുമുള്ള നായികയും വില്ലത്തിയുമാണെങ്കിലും പ്രേക്ഷകർക്ക് മുന്നിൽ ഉറ്റ സുഹൃത്തുക്കളാണെന്നതിനു തെളിവാണ് ഈ ചിത്രങ്ങൾ. അതുകൊണ്ട് തന്നെ മലയാളികൾ വളരെ സന്തോഷത്തോടെയാണ് ഇവ ഏറ്റെടുത്തിരിക്കുന്നത്.
ഒരു നടി ആവുക എന്നത് തന്റെ വലിയ ആഗ്രഹം ആയിരുന്നുവെന്ന് സുസ്‍മിത മുമ്പ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓഡിഷനേപ്പറ്റി അറിഞ്ഞപ്പോഴേ ഫോട്ടോകളും ടിക് ടോക് വിഡിയോകളും താൻ അയച്ചുകൊടുത്തു. പിന്നീട് ഞാൻ ഓഡിഷൻ അറ്റൻഡ് ചെയ്‍തു, സീരയലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ കഥ എനിക്ക് വിവരിച്ചുതന്നു. എങ്കിലും നായികയായിട്ടാണ് എന്നെ തിരഞ്ഞെടുത്തത് എന്ന് അറിയില്ലാരുന്നുവെന്നും ഷൂട്ടിന് രണ്ടു ദിവസം മുൻപാണ് താൻ ആണ് 'ശ്രീലക്ഷ്‍മിയുടെ വേഷം ചെയ്യുന്നത് എന്ന് അറിഞ്ഞതെന്നും സുസ്‍മിത പറഞ്ഞിരുന്നു.
ഗുരുവായൂരാണ് നടി സുസ്‍മിതയുടെ സ്വദേശം.
Read More: വീണ്ടും ബോക്സ് ഓഫീസില്‍ വിജയ് ചിത്രത്തിന്റെ തേരോട്ടം, 'വാരിസ്' 100 കോടി ക്ലബില്‍