കങ്കുവ ശരിക്കും നേടിയത് എത്ര?, ഫൈനല്‍ കണക്കുകള്‍ പുറത്ത്
കങ്കുവ ശരിക്കും ആഗോളതലത്തില്‍ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടു.
തമിഴകത്തിന്റെ സൂര്യ നായകനായി വന്ന ചിത്രമാണ് കങ്കുവ. ആരാധകരെ നിരാശപ്പെടുത്ത പ്രകടനമായിരുന്നു കങ്കുവയുടേത്. നടൻ സൂര്യയുടെ കങ്കുവയുടെ ഫൈനല്‍ കളക്ഷൻ കണക്കുകള്‍ സാക്നില്‍ക്ക് പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. തമിഴകത്തിന്റെ കങ്കുവ ആഗോളതലത്തില്‍ 106 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കങ്കുവ ഇന്ത്യയില്‍ 82 കോടിയാണ് ആകെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൻ ഹൈപ്പ് ചിത്രത്തിന് നിലനിര്‍ത്താനായില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിരവധി വിമര്‍ശനങ്ങള്‍ ചിത്രത്തിന് നേരെയുണ്ടായിയെന്നാണ് തിയറ്ററില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മിക്കതും വ്യക്തമാക്കിയത്. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിച്ചത്.
കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നീ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളായി മികച്ച പ്രകടനം നടത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടി രൂപയോളം ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിച്ചത് ശ്രദ്ധയാകര്‍ഷിരുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക