'എന്നുടെ ചിന്നത്തമ്പിയോട പടം'; ലക്കി ഭാസ്കറിനെയും ദുൽഖറിനെയും പുകഴ്ത്തി സൂര്യ
സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവ നവംബർ 14ന് തിയറ്ററുകളിൽ എത്തും.
പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാന്റേതായി തിയറ്ററിൽ എത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ വൻ പ്രതികരണം നേടുന്ന ചിത്രം ഇതിനോടകം 61 കോടിയോളം രൂപ സ്വന്തമാക്കി കഴിഞ്ഞു. ഈ അവസരത്തിൽ ലക്കി ഭാസ്കറിനെ കുറിച്ച് സൂര്യ പറഞ്ഞ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
'എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ലക്കി ഭാസ്‌കർ ഗംഭീരമായി പ്രകടനം കാഴ്ചവച്ച് മുന്നോട്ട് പോകുന്നു എന്നറിഞ്ഞു. ഇതുവരെ കണ്ടില്ലെങ്കിൽ എല്ലാവരും പോയി പടം കാണണം', എന്നാണ് സൂര്യ പറഞ്ഞത്. കങ്കുവ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം. ഇവിടെ വന്നത് കൊണ്ട പറയുകയാണെന്ന് കരുതരുതെന്നും ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ മോഡലാണ് മലയാള സിനിമയെന്നും സൂര്യ പറഞ്ഞു.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഭാസ്കർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്.
'സമാധാന പുസ്‍തകം' ഒടിടിയിലേക്ക്; ട്രെയിലർ എത്തി
അതേസമയം, സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവ നവംബർ 14ന് തിയറ്ററുകളിൽ എത്തും. ഗോകുലം മൂവീസ് ആണ് കേരളത്തിൽ ചിത്രം എത്തിക്കുന്നത്. പുലർച്ചെ നാല് മണി മുതൽ കേരളത്തിൽ ഷോ തുടങ്ങുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം