'ആദ്യം ജ്യോതികയാണ് പറഞ്ഞത്', ഹിറ്റ് ചിത്രത്തിന്റെ ഓര്‍മയില്‍ സൂര്യ
ജ്യോതികയാണ് ആ ചിത്രത്തെ കുറിച്ച് ആദ്യം സൂചിപ്പിച്ചതെന്ന് സൂര്യ.
തമിഴകത്തിന്റെ നടിപ്പിൻ നായകനാണ് സൂര്യ. സൂര്യയുടെ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായ ചിത്രം 'കാക്കാ കാക്ക' ഇപ്പോഴും പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്നതാണ്. പൊലീസ് ഓഫീറായിട്ട് ആയിരുന്നു സൂര്യ ചിത്രത്തില്‍ വേഷമിട്ടത്. ചിത്രം റിലീസായി ഇന്നേയ്‍ക്ക് 20 വര്‍ഷം തികഞ്ഞിന്റെ സന്തോഷവുമായി നടൻ സൂര്യ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
എനിക്ക് എന്റെ എല്ലാം തന്നെ ചിത്രമാണ് ഇത്. 'അൻപുചെല്ലവൻ' എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. 'കാക്കാ കാക്ക'യുടെ എല്ലാവര്‍ക്കും ആശംസകള്‍. തന്നോട് ജോയാണ് ചിത്രത്തെ കുറിച്ച് ആദ്യം സൂചിപ്പിച്ചത് എന്നും സൂര്യ വ്യക്തമാക്കുന്നു.
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രമായിരുന്നു 'കാക്കാ കാക്കാ'. 'എസിപി അൻപുസെല്‍വൻ ഐപിഎസാ'യി ചിത്രത്തില്‍ നായകൻ സൂര്യ എത്തിയപ്പോള്‍ നായിക 'മായ' ജ്യോതികയായിരുന്നു. 2013ലായിരുന്നു സൂര്യ ചിത്രത്തിന്റെ റിലീസ്. ഗൗതം വാസുദേവ് മോനോന്റേതായിരുന്നു തിരക്കഥയും. ആര്‍ ഡി രാജശേഖറായിരുന്നു ഛായാഗ്രാഹണം. കലൈപുലി എസ് തനു ആണ് ചിത്രത്തിന്റെ നിര്‍മാണം. ജീവൻ, ഡാനിയല്‍ ബാലാജി, ദേവദര്‍ശനിനി, മനോബാല, യോഗ് ജേപീ, വിവേക് ആനന്ദ്, സേതു രാജൻ തുടങ്ങിയവരും സൂര്യക്കൊപ്പം ചിത്രത്തില്‍ ഉണ്ടായിരുന്നു. ഗൗതം വാസുദേവ് മേനോനും ആ ചിത്രത്തില്‍ 'പൊലീസ് ഓഫീസര്‍ വാസുദേവൻ നായരാ'യി അതിഥി വേഷത്തില്‍ ഉണ്ടായിരുന്നു.
സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'കങ്കുവ' ആണ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിട്ടാണ് 'കങ്കുവ' എത്തുക. ജ്ഞാനവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീനിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ യുവി ക്രീയേഷൻസും പങ്കാളിയാകുന്നു. ദേവി ശ്രീപ്രസാദ് 'സിംഗത്തിനു' ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സൂര്യ വമ്പൻ മേയ്‍ക്കോവറിലാണ് പുതിയ ചിത്രത്തില്‍ ഉണ്ടാകുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക