'പൊങ്കാല ദിവസം വീട്ടിൽ ഉണ്ടാകും': പതിവ് തെറ്റിക്കാതെ സുരേഷ് ഗോപിയുടെ കുടുംബം
പൊങ്കാല ദിവസം വീട്ടിൽ ഉണ്ടാകുന്ന പതിവ് ഇക്കുറിയും സുരേഷ് ഗോപി തെറ്റിച്ചില്ല.
ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലാണ് അനന്തപുരി. പതിവ് തെറ്റിക്കാതെ ആയിരക്കണക്കിന് പേർ പൊങ്കാല അർപ്പിക്കാനായി എത്തി. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ കുടുംബം ഇത്തവണ ശാസ്തമംഗലത്തെ വീട്ടിൽ ആണ് പൊങ്കാല ഇട്ടത്. പൊങ്കാല ദിവസം വീട്ടിൽ ഉണ്ടാകുന്ന പതിവ് ഇക്കുറിയും സുരേഷ് ഗോപി തെറ്റിച്ചില്ല.
"1990ൽ, എന്റെ കല്യാണം കഴിഞ്ഞ വർഷം മുതൽ പൊങ്കാലയ്ക്ക് ഞാൻ വീട്ടിൽ ഉണ്ടാകും. ഭാര്യ അമ്പലത്തിന് അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ പോയാണ് പൊങ്കാല ഇട്ടിരുന്നത്. തിരിച്ച് വന്ന് പ്രസാദം കഴിച്ചിട്ടാണ് പിന്നെ ഷൂട്ടിന് പോകുന്നത്. അത് എംപി ആയിരുന്നപ്പോഴും അങ്ങനെ തന്നെയാണ്. കഴിഞ്ഞ അഞ്ച് ആറ് വർഷമായി വീട്ടിൽ തന്നെയാണ് പൊങ്കാല ഇടുന്നത്. അതുകൊണ്ട് പൊങ്കാല ഇടുമ്പോഴും എനിക്ക് കൂടെ നിൽക്കാൻ പറ്റുന്നുണ്ട്", എന്ന് സുരേഷ് ഗോപി പറയുന്നു. വീട്ടിൽ പൊങ്കാല ഇട്ടാലും ദേവി എല്ലാം കണ്ട് അത് സ്വീകരിക്കും എന്ന വിശ്വാസം ആണല്ലോ എല്ലാം എന്ന് രാധികയും പറഞ്ഞു.
അതേസമയം, രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ വന്‍ ജനത്തിരക്കാണുള്ളത്.
ഹി ഈസ് ബാക്ക്; യാഷിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ, വരുന്നത് 'കെജിഎഫ് 3'യോ ?
ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നുവെന്ന് അടുത്തിടെ ഷാജി കൈലാസ് പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ ഇടവേള വരെയുള്ള ഭാഗത്തിന്‍റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളില്‍ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.