'ഡബ്ബിങ്ങിൽ നിന്ന് അഭിനയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായി', വിശേഷങ്ങളുമായി സുമി
ഡബ്ബിംഗില്‍ നിന്ന് അഭിനയത്തിലേക്ക് എത്തിയത് എങ്ങനെ എന്ന് വ്യക്തമാക്കി നടി സുമി.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുമി റാഷിക്. ഡബ്ബിംഗ് ആർടിസ്റ്റ് ആയി തുടക്കം കുറിച്ച് പിന്നീട് നടിയായി മാറുകയായിരുന്നു സുമി. 'വൃന്ദാവന'മായിരുന്നു താരത്തിന്റെ ആദ്യ സീരിയൽ. ഏത് തരം വേഷവും വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. പിന്നീട് 'ചെമ്പരത്തി' എന്ന പരമ്പരയിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 'ജയന്തി' എന്ന കഥാപാത്രത്തെയായിരുന്നു സുമി റാഷിക് അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിലും സജീവമായ സുമി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ തരംഗമായി മാറാറുണ്ട്.
ഇപ്പോൾ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ കൂടുതൽ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് സുമി. 'സുമയ്യ യൂസഫ് എന്നാണ് എന്റെ ഒറിജിനല്‍ പേര്. വിവാഹശേഷമാണ് അത് സുമി റാഷിക്കായത്. അച്ഛന്റെ പേര് മാറ്റി താൻ റാഷികിനെ ചേര്‍ക്കുകയായിരുന്നു എന്നും സുമി പറയുന്നു.
ഭര്‍ത്താവ് ഡാന്‍സറാണ്. നേരത്തെ പ്രോഗ്രാമൊക്കെ ചെയ്യാറുണ്ടായിരുന്നു. ഫാമിലിയൊക്കെയായപ്പോള്‍ അതങ്ങ് നിര്‍ത്തിയെന്നായിരുന്നു സുമി റാഷിക് പറഞ്ഞത്. ഷൂട്ടില്ലാത്ത സമയത്ത് ജിമ്മിലൊക്കെ പോവാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.
സീരിയല്‍ മാത്രമല്ല പ്രോഗ്രാമും സുമി റാഷിക് ചെയ്യുന്നുണ്ട്. 20ഓളം പേരുള്ള ട്രൂപ്പാണ്. അതുമായി സജീവമാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ നല്ല ആക്ടീവായിരുന്നു ഞാൻ. ഡാന്‍സിനും നാടകത്തിലുമെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റായാണ് താന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നതെന്നും സുമി പറയുന്നു. എന്നാൽ തിരുവനന്തപുരം ശൈലി വരുന്നതിനാൽ ഇത് പറ്റില്ലെന്ന് പറഞ്ഞയാൾ തന്നെ പിന്നീട് സർട്ടിഫിക്കറ്റ് തന്ന കാര്യവും നടി പങ്കുവെച്ചു. വെറുതെ ഒരു ശ്രമമെന്ന നിലയ്ക്കാണ് അഭിനയത്തിലേക്ക് താൻ എത്തിയതെന്നും പിന്നീട് ഡബ്ബിങ്ങനേക്കാൾ കഴിയുന്നത് അഭിനയമാണെന്ന് പലരും പറഞ്ഞതായും സുമി വ്യക്തമാക്കുന്നു.
Read More: പുലിവാല് പിടിച്ച് ബച്ചൻ, വിവാദ ഫോട്ടോയില്‍ പ്രതികരണവുമായി മുംബൈ പൊലീസ്