കാമുകന് വാലന്റൈന്‍ ഗിഫ്റ്റ് കൊടുക്കാൻ പോയി ശരിക്കും സർപ്രൈസായി ശ്രീവിദ്യ, വീഡിയോ
ഇനി ആര്‍ക്കും സര്‍പ്രൈസ് കൊടുക്കാന്‍ തോന്നില്ല എന്ന് ശ്രീവിദ്യ.
അഭിനേത്രി, മോഡൽ, യൂട്യൂബർ, തുടങ്ങി നിരവധി മേഖലകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ശ്രീവിദ്യ മുല്ലച്ചേരി. മലയാള ടെലിവിഷൻ സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ് ശ്രീവിദ്യ. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് ശ്രീവിദ്യ കൂടുതൽ സുപരിചിതയായി മാറി. അടുത്തിടെയായിരുന്നു സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള ശ്രീവിദ്യയുടെ വിവാഹനിശ്ചയം.
എന്‍ഗേജ്‌മെന്റ് കഴിഞ്ഞുള്ള ആദ്യ വാലന്റൈന്‍ ഡേ ആഘോഷമാക്കിയിരിക്കുകയാണ് ശ്രീവിദ്യയും രാഹുലും. യൂട്യൂബ് ചാനലിലൂടെയായാണ് ശ്രീവിദ്യ പുതിയ വിശേഷം പങ്കുവെച്ചത്. ഇത്തവണ കുറച്ച് സ്വാതന്ത്രത്തോടെ ഈ ദിവസം ആഘോഷിക്കാന്‍ പറ്റും. ഇത്തവണ എന്തെങ്കിലും സര്‍പ്രൈസ് കൊടുക്കണമെന്നുണ്ട്. നന്ദുവിന് കുറേ ടാറ്റു ഉണ്ട്. ഡാഡിയും മമ്മിയുമൊക്കെ ടാറ്റുവിലുണ്ട്. പുതിയ ഡിസൈന്‍ ചെയ്യണമെന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. ഭയങ്കര ശിവഭക്തനാണ് നന്ദു. അത് ചെയ്യണമെന്നാഗ്രഹമുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് ടാറ്റുവിനെക്കുറിച്ച് അധികം അറിയില്ല, സത്യം പറഞ്ഞാല്‍ പേടിയാണ്. ടാറ്റു സറ്റുഡിയോയിലെ ആളുകളോട് ഞാന്‍ സംസാരിച്ചിരുന്നു. നമുക്കൊരു വാലന്റൈന്‍സ് ഡേ ഔട്ടിങ്ങിന് പോവണ്ടേയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അങ്ങനെയാണ് വിളിച്ച് വരുത്തിയത്. വണ്ടിയില്‍ കയറിയപ്പോഴായിരുന്നു ശ്രീവിദ്യ ഇതേക്കുറിച്ച് പറഞ്ഞത്.
രാഹുലിനെ ടാറ്റു ചെയ്യാനായി ഇരുത്തി ശ്രീവിദ്യയും സുഹൃത്തുക്കളും പുറത്തേക്ക് പോയിരുന്നു. പുള്ളിക്കാരിയുടെ കൈയ്യില്‍ ചെറിയൊരു ഡിസൈന്‍ ചെയ്യാമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. അവള്‍ക്ക് പേടിയാണ്, കരഞ്ഞ് ഓടാനൊക്കെ സാധ്യതയുണ്ട്. ചെറുത് ചെയ്യണമെന്നൊക്കെ പറയാറുണ്ടായിരുന്നു. പേടി കൊണ്ട് ചെയ്യാത്തതാണ്. ശ്രീവിദ്യ തിരിച്ച് വന്നപ്പോഴാണ് രാഹുല്‍ ടാറ്റുവിനെക്കുറിച്ച് പറഞ്ഞത്. എനിക്ക് വേണ്ട, അച്ഛന്‍ വീട്ടില്‍ കയറ്റില്ല, ഞാന്‍ കണ്‍സെന്റിൽ ഒപ്പിടില്ല എന്നൊക്കെയായിരുന്നു ശ്രീവിദ്യ പറഞ്ഞത്. ടാറ്റു ചെയ്യുമ്പോള്‍ വേദന സഹിച്ച് ഇരിക്കുകയായിരുന്നു ശ്രീവിദ്യ. ഇനി ആര്‍ക്കും സര്‍പ്രൈസ് കൊടുക്കാന്‍ തോന്നില്ല എന്ന് ശ്രീവിദ്യ പറയുന്നു.