അതുകേട്ടതും മമ്മൂട്ടി അലറി, അവാര്‍ഡ് വേദിയില്‍ രാഷ്‍ട്രപതിയും ഭയന്നു; വെളിപ്പെടുത്തി ശ്രീനിവാസൻ
സീക്രട്ട് എന്ന എസ് എൻ സ്വാമി ചിത്രത്തിന്റെ ലോഞ്ചിംഗ് വേളയിൽ ആയിരുന്നു ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്.
മലയാളത്തിന്റെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഒട്ടനവധി സിനിമകൾ നമുക്ക് മുന്നിലുണ്ട്. സമീപകാലത്തുണ്ടായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും തിരികെ വന്നു കൊണ്ടിരിക്കുന്ന ശ്രീനിവാസൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞൊരു കാര്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വർഷങ്ങൾക്ക് മുൻപ് ദേശീയ പുരസ്കാര ചടങ്ങിൽ നടന്നൊരു കാര്യമാണ് നടൻ പറയുന്നത്.
മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്ന വേളയിൽ ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയ്ക്കും നാഷണൽ അവാർഡ് ഉണ്ടായിരുന്നു. വേദിയിൽ തന്നെ കുറിച്ചുള്ള വിവരം തെറ്റായി പറഞ്ഞതാണ് മമ്മൂട്ടി പ്രതികരിക്കാൻ കാരണമായതെന്ന് ശ്രീനിവാസൻ ഓർത്തെടുക്കുന്നു. സീക്രട്ട് എന്ന എസ് എൻ സ്വാമി ചിത്രത്തിന്റെ ലോഞ്ചിംഗ് വേളയിൽ ആയിരുന്നു ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്.
യൂത്തന്മാര്‍ നെഞ്ചേറ്റി 'പ്രേമലു'; ആദ്യദിനത്തെക്കാൾ കൂടുതൽ തീയറ്ററുകളിലേക്ക്
"അവാർഡ് ചടങ്ങിനിടയിൽ ജേതാക്കളെ കുറിച്ച് അവതാരക സംസാരിക്കും. മമ്മൂട്ടിയെ കുറിച്ച് സംസാരിക്കവെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നതെന്നാണ് അവതാരക പറഞ്ഞത്. അതുകേട്ട് മമ്മൂട്ടി നോ എന്ന് ഒറ്റ അലർച്ചയായിരുന്നു. തനിക്ക് ഇത് മൂന്നാമത്തെ ദേശീയ പുരസ്കാരം ആണെന്ന് പറഞ്ഞാണ് മമ്മൂട്ടി സീറ്റിൽ ഇരുന്നത്. അന്ന് പ്രസിഡന്റ് കെ.ആർ നാരായണൻ ആയിരുന്നു. ഈ അലർച്ച കേട്ട് അദ്ദേഹം പേടിച്ചു പോയി. പുരസ്കാരം ഏറ്റുവാങ്ങാൻ പോയപ്പോൾ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ പറയുന്നുണ്ടായിരുന്നു. തന്നെ പേടിപ്പിച്ച് കളഞ്ഞല്ലോ എന്നോ മറ്റോ ആയിരിക്കണം. ഞാൻ അത് കേട്ടില്ല. അങ്ങനെ ആയിരിക്കുമെന്ന് തോന്നി. സോറി സാർ എന്ന് മമ്മൂട്ടി പറഞ്ഞതായും തോന്നി. മൂന്ന് തവണ എന്ന് പറയാൻ വിട്ടു പോയതിന് ഇത്രയും ഒച്ച വയ്ക്കണമായിരുന്നോ എന്നാണ് എന്റെ സംശയം", എന്നാണ് ശ്രീനിവാസൻ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..