ഗുരുവായൂരിൽ കേദാറിന് ചോറൂണ്, മകന്റെ ഫോട്ടോ പങ്കിട്ട് നടി സ്നേഹയും ശ്രീകുമാറും

മകന് ചോറൂണ് നടത്തി സ്‍നേഹ.

Actor Sneha Sreekumar son photo from Guruvayoor temple gets fans attention hrk

നടി സ്‌നേഹ ശ്രീകുമാര്‍ സിനിമയിലും സീരിയലിലുമൊക്കെ സജീവമാണ്. നടൻ ശ്രീകുമാറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. അടുത്തിടെയായിരുന്നു സ്‌നേഹയ്ക്ക് കുഞ്ഞ് ജനിച്ചത്. മകന് ഗുരുവായൂരില്‍ ചോറൂണ് നടത്തിയതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സ്‍നേഹ.

മകന് ഗുരുവായൂരില്‍ ചോറു കൊടുക്കുന്നതിൻറെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത് ഹിറ്റായി മാറിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നടി സ്‍നേഹയുടെയും ശ്രീകുമാറിന്റെയും കുഞ്ഞിന് ആശംസകളും പ്രാർത്ഥനകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ഷോയ്‍ക്ക് പുറമേ സ്‍നേഹ മറിമായത്തിലും വേഷമിടുന്നതിനാല്‍ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള നടിയുമാണ്. സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെടുന്നു താരങ്ങളുടെ വിശേഷങ്ങളെല്ലാം ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

സ്‍നേഹ പ്രസവ സമയത്തെ കുറിച്ച് പറഞ്ഞത് ചര്‍ച്ചയായിരുന്നു. യൂട്യൂബ് ചാനലിലൂടെയാണ് നടി സ്‍നേഹ ഇതേക്കുറിച്ച് നേരത്തെ വിശദീകരിച്ചത്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച സമയത്ത് അഡ്‍മിറ്റാകാൻ തന്നെ ആശുപത്രിയില്‍ പോയിരുന്നു. അവിടെ എത്തിയപ്പോള്‍ പ്രസവ വേദന വരാനുള്ള ഇഞ്ചക്ഷൻ തന്നു എന്നും നടി സ്‍നേഹ വെളിപ്പെടുത്തിയിരുന്നു. വയറൊക്കെ ക്ലീൻ ചെയ്‍തിരുന്നു. അതിനാല്‍ പിന്നീട് കഴിക്കാനൊന്നും തരില്ലെന്നായിരുന്നു താൻ വിചാരിച്ചത് പൊതുവെ അങ്ങനെ വിശപ്പ് സഹിക്കുന്നയാളല്ല താൻ എന്നും സ്‌നേഹ നേരത്തെ വ്യക്തമാക്കിയിരുന്നു.

വേദനയുണ്ടായപ്പോള്‍ കുഞ്ഞിന്റെ തല കാണുന്നുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു സ്‍നേഹ. കുഞ്ഞിന് ശരീരഭാരം കൂടിയതിനാല്‍ പുറത്തേക്ക് വരാന്‍ പ്രയാസമുണ്ട് എന്നും സിസേറിയന്‍ വേണ്ടി വരുമെന്നും ഡോക്ടര്‍ നിര്‍ദ്ദേശപ്പോള്‍ ചെയ്‌തോളൂ എന്ന് സമ്മതിക്കുകയായിരുന്നു എന്നും നടി സ്‌നേഹ വെളിപ്പെടുത്തിയിരുന്നു. മകനെ പുറത്തെടുത്തതും എല്ലാം മനസിലായിരുന്നുവെന്നും പറഞ്ഞിരുന്നു സ്‍നേഹ. മകൻ കേദാര്‍ ഒരു സീരിയിലില്‍ ആദ്യമായി വേഷമിട്ടതും സ്‍നേഹ വെളിപ്പെടുത്തിയപ്പോള്‍ പ്രേക്ഷകര്‍ സ്‍നേഹത്തോടെ ഏറ്റെടുത്തിരുന്നു.

Read More: ഇന്ത്യൻ നടൻമാരില്‍ സമ്പത്തില്‍ ഒന്നാമൻ ആര്?, ഞെട്ടിക്കുന്ന ആസ്‍തിയുമായി തെന്നിന്ത്യയുടെ രജനികാന്തും രാം ചരണും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios