'മാവീരൻ' ആവേശത്തില്‍ ശിവകാര്‍ത്തികേയൻ ആരാധകര്‍, ഇതാ പുതിയ അപ്‍ഡേറ്റ്
ശിവകാര്‍ത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മാവീരന്റെ' വമ്പൻ അപ്‍ഡേറ്റ്.
വിജയത്തുടര്‍ച്ചയാല്‍ തമിഴകത്ത് ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് ശിവകാര്‍ത്തികേയൻ. മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം 'മാവീരനാ'ണ് ശിവകാര്‍ത്തികേയന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'മാവീരന്റെ' ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
'മാവീരന്റെ' ഓഡിയോ ലോഞ്ച് വിപുലമായ രീതിയില്‍ സായ്‍റാം എഞ്ചിനീയറിംഗ് കോളേജില്‍ ജൂലിന് രണ്ടിന് നടക്കും എന്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയൻ നായകനാകുന്ന 'മാവീരൻ' എന്ന പുതിയ ചിത്രം തമിഴ്‍നാട്ടില്‍ വിതരണം ചെയ്യുക ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നാണ് ശിവകാര്‍ത്തികേയൻ അറിയിച്ചിരുന്നു
'മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ.
ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയത് 'പ്രിൻസ് ആണ്'. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു ശിവകാര്‍ത്തികേയന്റെ നായിക.
ശിവകാര്‍ത്തികേയന്റെ മറ്റൊരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസൻ ആണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രം കശ്‍മിരില്‍ ചിത്രീകരണം നടക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' പ്രദര്ശനത്തിന് എത്തുക.
ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.
Read More: 'കുഴപ്പമൊന്നുമില്ല', ബിനു അടിമാലി ആശുപത്രി വിട്ടു, ആദ്യ പ്രതികരണം- വീഡിയോ
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി