സിനിമ പരാജയപ്പെട്ടപ്പോള്‍ ഞാൻ പ്രതിഫലം തിരിച്ചു നല്‍കി: ശിവകാര്‍ത്തികേയൻ

സിനിമ പരാജയപ്പെട്ടതിനാല്‍ പ്രതിഫലം തിരിച്ചുകൊടുത്തതിനെ കുറിച്ച് ശിവകാര്‍ത്തികേയൻ.

 

Actor Sivakarthikeyan says about film failure hrk

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. വിജയത്തെയും പരാജയത്തെയും കുറിച്ച് ശിവകാര്‍ത്തികേയൻ പറഞ്ഞ വാക്കുകളാണ് പുതുതുയായി ചര്‍ച്ചയാകുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാറുണ്ടെന്ന് പറയുകയാണ് ശിവകാര്‍ത്തികേയൻ. എന്നാല്‍ ചിലര്‍ പരാജയത്തിന് തന്നെ മാത്രം കുറ്റപ്പെടുത്താറുണ്ട് എന്നും സൂചിപ്പിക്കുന്നു നടൻ ശിവകാര്‍ത്തികേയൻ.

സാമൂഹ്യ മാധ്യമത്തിലെ ചില ഗ്രൂപ്പ് സിനിമ പരാജയപ്പെട്ടാല്‍ എന്നെ മാത്രം ആക്രമിക്കുന്നു. എന്നാല്‍ വിജയിച്ചാല്‍ എല്ലാവര്‍ക്കും അതിന്റെ ക്രഡിറ്റ് നല്‍കുന്നു. എനിക്കൊഴിച്ച്. അത് എനിക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല. പരാജയപ്പെട്ടാല്‍ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ട്. പ്രിൻസ് എന്ന ഒരു സിനിമയുടെ തിരക്കഥയില്‍ പാളിച്ചകളുണ്ടായി. തീരുമാനം എന്റേതായിരുന്നു. അതിനാല്‍ പ്രതിഫലം കുറച്ച് തിരിച്ചുകൊടുത്തിട്ടുണ്ട്. വിജയിക്കുമ്പോള്‍ ഞാൻ മാത്രമാണ് അര്‍ഹനെന്ന് പറയാറില്ല ഒരിക്കലും. ഞാൻ വിജയം ആസ്വദിക്കുകയും ചെയ്യാറുണ്ട്. കാരണം പരാജയത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുക്കുന്നുണ്ട്. അതിനാല്‍ വിജയം ആഘോഷിക്കാനുള്ള അവകാശം തനിക്ക് ഉണ്ടെന്നും അഭിപ്രായപ്പെടുന്നു നടൻ ശിവകാര്‍ത്തികേയൻ.

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ്  അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ടെന്നത് ചിത്രത്തിന്റെ വിജയത്തിന് .

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. തമിഴ്‍നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.

Read More: കാത്തിരിപ്പിനൊടുവില്‍ ജോജു ജോര്‍ജിന്റെ പണി ഒടിടിയിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios