ചിമ്പുവിനായി കമല്‍ഹാസൻ മുടക്കുന്നത് 100 കോടി, എസ്‍ടിആര്‍ 48 കത്തിക്കയറും, യുവ താരങ്ങള്‍ ഞെട്ടലില്‍

ചിമ്പുവിനെ വിശ്വസിച്ച് മുടക്കുന്നത് 100 കോടി ആണെന്ന് റിപ്പോര്‍ട്ട്.

Actor Silambarasan STR 48 film budget revealed hrk

തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ചിമ്പു. ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രത്തിന് എസ്‍ടിആര്‍ 48 എന്നാണ് വിശേഷണപ്പേര്. ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുള്ള ചിത്രവുമാണ്. എസ്‍ടിആര്‍ 48ന്റെ ബജറ്റിന് കുറിച്ചുള്ള വാര്‍ത്തയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

യാഷിന്റെ കെജിഎഫിലൂടെ പ്രിയങ്കരനായ സംഗീത സംവിധായകൻ രവി ബസ്രുറും ചിമ്പു നായകനായി എത്തുന്ന എസ്‍ടിആര്‍ 48ന്റെ ഭാഗമാകുന്നു എന്ന് ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. സംവിധായകൻ ഡെസിംങ്ക് പെരിയസ്വാമിയുടെ പുതിയ ചിത്രത്തില്‍ ചിമ്പു നായകനാകുമ്പോള്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മാണം. എസ്‍ടിആര്‍ 48ന്റെ ബജറ്റ് 100 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. ആരൊക്കെ എസ്‍ടിആര്‍ 48ല്‍ വേഷമിടുന്നുവെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ചിമ്പു നായകനായി എത്തിയ പത്തു തല സിനിമയില്‍ അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എ ആര്‍ റഹ്‍മാനായിരുന്നു സംഗീതം. ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനം ഹിറ്റായിരുന്നു. പത്ത് തല ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ചിമ്പു നായകനായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കുക ഹൊംമ്പാളെ ഫിലിംസായിരിക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.  ചിമ്പു നായകനായി ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുങ്ങുന്നു എന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആരൊക്കെയാകും നായകനായി എത്തുന്ന ചിമ്പുവിനൊപ്പം ചിത്രത്തില്‍ വേഷമിടുക എന്ന ആകാംക്ഷയിലുമാണ് ആരാധകര്‍. 'പത്ത് തല'യ്‍ക്ക് മുമ്പ് ചിമ്പു ചിത്രമായി എത്തിയത് 'വെന്ത് തനിന്തതു കാടാ'ണ്.സംവിധാനം ഗൗതം വാസുദേവ് മേനോനാണ്.

Read More: ആരൊക്കെ വീണു?, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷൻ, അജയന്റെ രണ്ടാം മോഷണം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios