'തിലകൻ സാറിന്റെ ആ വിളി ആയിരുന്നു മനസ്സിൽ', സൂക്ഷ്‍മദര്‍ശിനിയിലെ സിദ്ധാർത്ഥ് ഭരതൻ
സൂക്ഷ്‍മദര്‍ശിനി എന്ന സിനിമയിലെ പ്രകടനത്തെ കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതൻ.
ബേസിൽ- നസ്രിയ കോമ്പോയുടെ 'സൂക്ഷ്മദര്‍ശിനി' റിലീസായി മൂന്നാം വാരവും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിൽ അധികം കണ്ടുപരിചയിക്കാത്ത രീതിയിലുള്ളൊരു ത്രില്ലർ സബ്ജക്ടാണ് സിനിമയെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ശ്രദ്ധേയമായമായൊരു വേഷത്തിൽ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതനും എത്തിയിട്ടുണ്ട്. 'സൂക്ഷ്മദര്‍ശിനി'യിലെ ഡോ. ജോൺ എന്ന കഥാപാത്രം സമാനതകളില്ലാത്ത രീതിയിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ആ കഥാപാത്രം നർമ്മം കലർത്തി അവതരിപ്പിക്കാൻ തനിക്ക് പ്രചോദനമായത് 'പട്ടണപ്രവേശത്തി'ലെ തിലകൻ സാറിന്‍റെ കഥാപാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. ''കഥാപാത്രത്തെ കുറിച്ച് ആദ്യം എനിക്ക് കിട്ടിയ ഇമേജ് തന്നെ തിലകൻ സാറിന്‍റേതാണ്. അദ്ദേഹത്തിന്‍റെ 'പ്രഭാകരാ...' വിളി ആയിരുന്നു പിടിച്ചത്. അതിലെ സീനുകളൊക്കെ നമുക്ക് കാണാപ്പാഠം ആണല്ലോ, അതിന്‍റെ ഫൺ ക്യാച്ച് ചെയ്യാം എന്നതായിരുന്നു ബേസ് ഐഡിയ. ആ ടിമിന്‍റെ ഡൈനാമിക്സിൽ അത് സംഭവിക്കുകയായിരുന്നു. അധികം മൂവ് ചെയ്യാത്ത പോളിഷ്ഡ് ബോഡി ലാഗ്വേജായിരുന്നു പിടിച്ചത്. ഹൈലി ഡേഞ്ചറസ് ആയ ലിക്വിഡുകളുമൊക്കെയായി വർക്ക് ചെയ്യുന്ന കഥാപാത്രമായതിനാൽ തന്നെ ബ്രേക്കിങ് ബാഡ് റഫറൻസും ബ്രെയ്ൻ സ്ടോമിങ് സെക്ഷനിൽ കയറി വന്നിരുന്നു. ബേസിലുമായി സെറ്റിൽ ഞങ്ങള്‍ കുറെ ഇംപ്രൊവൈസേഷനൊക്കെ ചെയ്തത് രസമായിരുന്നു. നല്ലൊരു കെമിസ്ട്രി വർക്കൗട്ട് ആയിരുന്നു, എല്ലാവരും സേം പേസിലായിരുന്നു സെറ്റിൽ. വളരെ എൻജോയ് ചെയ്‍ത വേഷമായിരുന്നു ഡോ.ജോൺ'', സിദ്ധാർത്ഥ് വണ്ടർവോൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.
''സൂക്ഷ്മദര്‍ശിനി'യിൽ നര്‍മ്മം കലർന്ന വില്ലത്തരങ്ങളുമായി ഞെട്ടിച്ചിരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതൻ. മലയാള സിനിമയിൽ നിലവിൽ അനുഭവപ്പെടുന്ന സ്വഭാവ നടന്മാരുടെ കുറവ് നികത്താൻ കൂടി കഴിയുന്ന മികച്ച നടന്മാരിൽ ഒരാളാണ് താനെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ സിദ്ധാർത്ഥിന്‍റെ രസകരമായ ചില ഡയലോഗുകള്‍ക്ക് തിയേറ്ററിൽ വൻ കൈയ്യടികളാണ് ലഭിക്കുന്നത്. ബേസിലിനൊപ്പം രസകരമായൊരു കെമിസ്ട്രി വർക്കൗട്ടായിട്ടുമുണ്ട്. ഒറ്റ നോട്ടത്തിൽ ഗൗരവമുള്ളൊരു വേഷമാണെന്ന് തോന്നുമെങ്കിലും ചില കൗണ്ടറുകളിലൂടെയൊക്കെ തിയേറ്ററിൽ മുഴുവൻ ചിരി പടർത്തുന്നുണ്ട് ഡോ. ജോൺ എന്ന വേഷം.
അതേസമയം, നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രം ബോക്സോഫീസിൽ 50 കോടി നേട്ടത്തിലേക്ക് അടുക്കുകയാണ്. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്‍ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ് ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം ശരൺ വേലായുധൻ, ചിത്രസംയോജനം ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫിവിഷ്‍ണു ഗോവിന്ദ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരംമഷർ ഹംസ, സ്റ്റിൽസ് രോഹിത് കൃഷ്‍ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ സര്‍ക്കാസനം, യെല്ലോ ടൂത്ത്‍സ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ് വിഷ്‍ണു തണ്ടാശ്ശേരി, പിആർഒ ആതിര ദിൽജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക