അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ സിനിമയില്ല, പക്ഷെ ആ ചീത്തപ്പേര് അസ്വദിക്കുന്നു: സിദ്ദിഖ്
നേര് ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന വിജയാഘോഷത്തിലാണ് സിദ്ദിഖ് സന്തോഷം പങ്കുവച്ചത്. അടുത്തകാലത്തൊന്നും ഇത്രയും ചീത്തപ്പേര് കിട്ടിയ ചിത്രമില്ലെന്നും പക്ഷെ ചീത്തപ്പേര് താന്‍ ആസ്വദിക്കുന്നുണ്ടെന്നും സിദ്ദിഖ് പരിപാടിയില്‍ പറഞ്ഞു.
തിരുവനന്തപുരം: മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം നേര് വലിയ വിജയമായ തീയറ്ററുകളില്‍ ഓടുകയാണ്. വളരെക്കാലത്തിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടുന്നു എന്നതിനപ്പുറം ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ചിത്രത്തിലെ കഥാപാത്രത്തിലൂടെ തനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ സിദ്ദിഖ്.
നേര് ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന വിജയാഘോഷത്തിലാണ് സിദ്ദിഖ് സന്തോഷം പങ്കുവച്ചത്. അടുത്തകാലത്തൊന്നും ഇത്രയും ചീത്തപ്പേര് കിട്ടിയ ചിത്രമില്ലെന്നും പക്ഷെ ചീത്തപ്പേര് താന്‍ ആസ്വദിക്കുന്നുണ്ടെന്നും സിദ്ദിഖ് പരിപാടിയില്‍ പറഞ്ഞു. ഈ സിനിമയില്‍ ഇത്രയും ക്രൂരത കാട്ടിയിട്ടും തന്നെ മോഹന്‍ലാല്‍ ഒന്നും ചെയ്തില്ലെന്നും സിദ്ദിഖ് തമാശയായി പറഞ്ഞു.
'ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ ഒരു സിനിമയില്ല, പക്ഷെ ആ ചീത്തപ്പേര് ആസ്വദിക്കുന്നു. എല്ലാവരും എടുത്ത് പറഞ്ഞത് തീയറ്ററില്‍ വന്നാല്‍ ആളുകള്‍ രണ്ടെണ്ണം പൊട്ടിക്കും എന്നാണ്. നിങ്ങള്‍ പറയുന്ന പ്രത്യേക സീന്‍ അനശ്വരയുമായി ചെയ്യുമ്പോള്‍ ഇത്രയും ക്രൂരമാകും എന്ന് ഞാന്‍ കരുതിയില്ല. തീയറ്റരില്‍ അതുണ്ടാക്കിയ ഇംപാക്ട് വലുതാണ്.
പിന്നെ ഒരു സമാധാനമുള്ളത് അതില്‍ എന്നെയങ്ങനെ ചീത്തപറയാനും ഇടിക്കാനും മോഹന്‍ലാലിന് വിട്ടുകൊടുത്തിട്ടില്ല. സാധാരണ എനിക്ക് ഡയലോഗ് ഒന്നും പറയാന്‍ പറ്റാറില്ല. എന്നോട് എല്ലാവരും ഡയലോഗ് പറയാമോ എന്നെല്ലാം ചോദിക്കും. പറയാന്‍ പറ്റണ്ടെ അപ്പോഴത്തേക്കും ഇടി തുടങ്ങും.
ഇതില്‍ ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടും മോഹന്‍ലാല്‍ എന്നെ ഒന്നും ചെയ്തിട്ടില്ല. വളരെ കൃത്യമായിട്ടാണ് ജിത്തുവും ശാന്തിയും അതിന്‍റെ കഥ എഴുതിട്ടുള്ളത്. ആ സിനിമയുടെ ഭാഗമാകാന്‍ എനിക്കും സാധിച്ചു. ഇത്രയും നല്ല പേരുണ്ടാകും, ഇത്രയും വിജയമാകും എന്ന് പ്രതീക്ഷിക്കാതിരുന്നത് പേടി കൊണ്ടാണ്. നന്നായി വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. വലിയ വിജയം ആയതില്‍ എല്ലാവരൊടും നന്ദി പറയുന്നു" -സിദ്ദിഖ് മാധ്യമങ്ങളോട് പറയുന്നു.
മോഹന്‍ലാലിന് മുന്നില്‍ പകച്ചോ സലാര്‍: രണ്ടാം ദിനത്തില്‍ കേരളത്തിലെ ബോക്സോഫീസില്‍ സംഭവിച്ചത്.!
രണ്ട് പാര്‍ട്ടായി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം റാമിന്‍റെ ബജറ്റ് വെളിപ്പെടുത്തി ജിത്തു ജോസഫ്