നടന്‍ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയാണ് സിബി തോമസ്. രസതന്ത്രത്തില്‍ ബിരുദധാരിയായ ഇദ്ദേഹം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടും അത് തുടരാന്‍ സാധിച്ചില്ല.
തിരുവനന്തപുരം: ചലച്ചിത്ര നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനകയറ്റം. വയനാട് വിജിലന്‍സ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയായാണ് നിയമനം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടറാണ്.
തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലെ എസ്ഐയുടെ വേഷത്തില്‍ എത്തിയതോടെയാണ് സിബി ചലച്ചിത്ര രംഗത്ത് ശ്രദ്ധേയയായത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഇദ്ദേഹം വേഷം ചെയ്തു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ തിരക്കഥ രംഗത്തും സിബി തോമസ് ചുവടുവച്ചു. സൂര്യ നായകനായ ശ്രദ്ധേയമായ ജയ് ഭീം സിനിമയിലും സിബി അഭിനയിച്ചിട്ടുണ്ട്.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയാണ് സിബി തോമസ്. രസതന്ത്രത്തില്‍ ബിരുദധാരിയായ ഇദ്ദേഹം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടും അത് തുടരാന്‍ സാധിച്ചില്ല. പൊലീസില്‍ എത്തിയ സിബി തോമസ് പാലാരിവട്ടം, കണ്ണൂര്‍ ചൊക്ലി, കാസര്‍കോട് ആദൂര്‍ എന്നീ സ്റ്റേഷനുകളില്‍ സിഐ ആയിട്ടുണ്ട്.
സിനിമ നടനായ സിബി നേരത്തെയും പൊലീസില്‍ വിശിഷ്ട സേവനത്തിന് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2014, 2019, 2022 വര്‍ഷങ്ങളില്‍ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുണ്ട്.
മാത്യു തോമസ്, അന്ന ബെന്‍; 'അഞ്ച് സെന്‍റും സെലീനയും' വരുന്നു