സെന്ന ഹെഗ്‌ഡെയുടെ '1744 വൈറ്റ് ആള്‍ട്ടോ'; റാപ്പ് വീഡിയോ ഗാനം എത്തി

ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായിക.

actor Sharafudheen movie 1744 White Alto video song

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന '1744 വൈറ്റ് ആള്‍ട്ടോ' എന്ന ചിത്രത്തിലെ റാപ്പ് ​ഗാനം പുറത്തിറങ്ങി. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് ഷിബു ശാംസ്, ഷാ എന്നിവര്‍ ചേര്‍ന്നാണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഗാനത്തില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോമഡി ക്രൈം ഡ്രാമ ​ഗണത്തിൽപ്പെടുന്ന ചിത്രം കൂടിയാണിത്. 

ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായിക. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്നു. കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

സെന്ന ഹെഗ്‍ഡെ, അര്‍ജുന്‍ ബി എന്നിവര്‍ക്കൊപ്പം തിരക്കഥാരചനയിലും ശ്രീരാജിന് പങ്കാളിത്തമുണ്ട്. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്സണ്‍ ജോര്‍ജ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, ഉല്ലാസ് ഹൈദൂര്‍, വസ്ത്രാലങ്കാരം മെല്‍വിന്‍ ജോയ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ് രോഹിത്ത് കൃഷ്‍ണന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റേഴ്സ് പവി ശങ്കര്‍ (സര്‍ക്കാസനം). 

'എന്തൊരു സിനിമ, എന്തൊരു പ്രകടനം': 'കാന്താര'യെ പ്രശംസിച്ച് ജയസൂര്യ

അതേസമയം, പദ്‍മിനി എന്നൊരു ചിത്രവും സെന്ന ഹെഗ്‍ഡെ പ്രഖ്യാപിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 'കുഞ്ഞിരാമായണ'ത്തിന് രചന നിര്‍വ്വഹിച്ച ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നവംബറില്ർ ചിത്രം തിയറ്ററുകളിലെത്തും.

Latest Videos
Follow Us:
Download App:
  • android
  • ios