ഷെയ്ന്‍ നിഗത്തിന്റെ 'പരാക്രമം'; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് പൃഥ്വിരാജ്

ശരത് മേനോന്‍ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന വെയില്‍ ആണ് ഷെയ്നിന്റേതായി വരാനിരിക്കുന്ന ചിത്രം.

actor shane nigam new movie parakramam title poster

ടൻ ഷെയ്ൻ നി​ഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'പരാക്രമം' എന്നാണ് ചിത്രത്തിന്റെ പേര്. അര്‍ജുന്‍ രമേശാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടന്‍ പൃഥ്വിരാജാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

അലക്‌സ് പുളിക്കല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രതിക് സി ആഭ്യങ്കാര്‍ ആണ്. കിരണ്‍ ദാസ് ആണ് എഡിറ്റര്‍.

അതേസമയം, ശരത് മേനോന്‍ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന വെയില്‍ ആണ് ഷെയ്നിന്റേതായി വരാനിരിക്കുന്ന ചിത്രം. ഗുഡ് വില്‍ എന്റര്‍ട്ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധാനം പ്രതീപ് കുമാര്‍ ആണ്. ഷൈന്‍ ടോം ചാക്കോ, ജേയിംസ് ഏലിയാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios