'അന്തരീക്ഷമൊന്നാകെ സന്തോഷവും ആഹ്ളാദവും കൊണ്ട് നിറഞ്ഞിരിക്കുന്നു', ഓണം ഫോട്ടോഷൂട്ടുമായി ശാലു മേനോന്‍

ശാലു മേനോൻ പങ്കുവെച്ച ഓണം ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.

Actor Shalu Menon share her onam photoshoot

സിനിമാ-സീരിയല്‍ താരമായ ശാലു മേനോന്‍ നൃത്ത വേദികളിലൂടെയായിരുന്നു മലയാളിക്ക് ഏറെ പരിചിതയായത്. മലയാളികളുടെ പ്രിയം നേടിയ നിരവധി കഥാപാത്രങ്ങള്‍ സ്‌ക്രീനിലേക്കെത്തിച്ച താരം മിനിസ്‌ക്രീനിലാണ് ഏറെ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. സീരിയല്‍ താരമായ സജി ജി. നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. ക്യാമറയ്ക്ക് മുന്നില്‍ നിന്നും നീണ്ട ഒരു ഇടവേള എടുത്തെങ്കിലും ശേഷം 'കറുത്ത മുത്ത്' പരമ്പരയിലൂടെയായിരുന്നു ശാലു സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. കറുത്തമുത്തിലെ 'കന്യ' എന്ന വേഷത്തില്‍ മിനി സ്‌ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവാണ് ശാലു നടത്തിയത്. രണ്ടാം വരവിവും മിനിസ്‌ക്രീനിലെ സജീവ താരമായി ശാലു മാറിക്കഴിഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂവ്', 'മിസിസ് ഹിറ്റ്‌ലര്‍' തുടങ്ങിയ പരമ്പരകളിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ശാലുവിന്റെ പുതിയ ഓണം സ്‌പെഷ്യല്‍ ഫോട്ടോകളും അതിന്റെ ക്യാപ്ഷനും തരംഗമായിക്കഴിഞ്ഞു.

കൊവിഡിന്റെ ഭാഗികമായ വിടുതലിന് ശേഷമുള്ള ഓണം കേരളം ആഘോഷമാക്കുകയാണ്. അതിന്റെ സന്തോഷം തന്നെയാണ് ശാലുവിന്റെ കുറിപ്പിലും ചിത്രങ്ങളിലും കാണുന്നത്. എല്ലാവരുടേയും സന്തോഷം ഓണത്തിന്റേത് മാത്രമല്ല, രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഒരു ആഘോഷത്തിന്റേതാണെന്നാണ് ശാലു പറയുന്നത്.  ''അന്തരീക്ഷമൊന്നാകെ സന്തോഷവും ആഹ്ളാദവും കൊണ്ട് നിറഞ്ഞിരിക്കുന്നു.. എല്ലായിടവും വര്‍ണ്ണാഭമായിരിക്കുന്നു, വീടുകള്‍ വര്‍ണ്ണങ്ങളാല്‍ അലംകൃതമായിരിക്കുന്നു. അത് ഓണത്തിന്റെ മാത്രം സന്തോഷമല്ല.. രണ്ട് വര്‍ഷത്തിനുശേഷം വീണ്ടും ഓണം ആഘോഷിക്കാന്‍ തുടങ്ങുകയാണ്. എല്ലാവരുടേയും ഹൃദയത്തില്‍ ഓണത്തിന്റെ ചൈത്യന്യത്താല്‍ സന്തോഷവും സംതൃപ്‍തിയും നിറയട്ടെ..'' എന്നാണ് ശാലു മേനോന്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

ക്ലാസിക്കല്‍ ഡാന്‍സ് ഫോമുകള്‍ പഠിപ്പിക്കുന്നതിനായുള്ള നിരവധി നൃത്തവിദ്യാലയങ്ങള്‍ നടത്തി വരികയാണിപ്പോള്‍ ശാലു. 'ജയ് കേരള സ്‍കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സി'ന്റെ ഏറ്റവും ഒടുവിലത്തെ സ്‍കൂള്‍ ഉദ്ഘാടനം ഓണത്തലേന്നാണ് നടത്താനിരിക്കുന്നതും. തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള ശാലു തന്നെയാണ് ഉദ്ഘാടന വിശേഷം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതും.

Read More : 'സൈറണി'ല്‍ അനുപമ പരമേശ്വരനും, ജയം രവി ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ്

Latest Videos
Follow Us:
Download App:
  • android
  • ios