നടന്‍ സത്യരാജിന്‍റെ അമ്മ അന്തരിച്ചു

കോയമ്പത്തൂരിലെ സത്യരാജിന്‍റെ പാണ്ഡ്യശാലയിലുള്ള വസതിയിലാണ് ഇപ്പോള്‍ നതാംബാളിന്‍റെ ഭൌതിക ദേഹം സൂക്ഷിച്ചിരിക്കുന്നത്.

actor Sathyarajs mother passes away vvk

കോയമ്പത്തൂര്‍: തമിഴ് സിനിമ താരം സത്യരാജിന്‍റെ അമ്മ നതാംബാള്‍ കലിംഗരായർ അന്തരിച്ചു. വെള്ളിയാഴ്ച കോയമ്പത്തൂരില്‍ വച്ചായിരുന്നു മരണം. 94 വയസായിരുന്നു. ഹൈദരാബാദില്‍ ഷൂട്ടിംഗിലായിരുന്ന സത്യരാജ് അമ്മയുടെ മരണവിവരം അറിഞ്ഞ് കോയമ്പത്തൂര്‍ എത്തി. സത്യരാജിനെ കൂടാതെ നതാംബാളിന് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. കൽപന മൺരാഡിയാർ, രൂപ സേനാധിപതി എന്നാണ് അവരുടെ പേര്. 

കോയമ്പത്തൂരിലെ സത്യരാജിന്‍റെ പാണ്ഡ്യശാലയിലുള്ള വസതിയിലാണ് ഇപ്പോള്‍ നതാംബാളിന്‍റെ ഭൌതിക ദേഹം സൂക്ഷിച്ചിരിക്കുന്നത്. കമല്‍ ഹാസന്‍, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ സത്യരാജിനെയും കുടുംബത്തെ ആദരാഞ്ജലികള്‍ അറിയിച്ചിട്ടുണ്ട്. "അമ്മയുടെ പെട്ടെന്നുള്ള വിയോഗ വാർത്തയിൽ ഞാൻ വളരെ ദുഃഖിതനായിരുന്നു, സത്യരാജിനെയും  കുടുംബത്തേയും ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു"  -കമല്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു

സംവിധായകരായ സീനു രാമസാമിയും ഉദയനിധി സ്റ്റാലിനും സോഷ്യൽ മീഡിയയിലൂടെയാണ് കുടുംബാംഗങ്ങളുമായി അനുശോചനം പങ്കുവച്ചത്. നതാംബാളിന്‍റെ  പെട്ടെന്നുള്ള വിയോഗത്തില്‍ നടൻ കായൽ ദേവരാജും അനുശോചനം രേഖപ്പെടുത്തി. 

തമിഴ് സിനിമ രംഗത്തെ പ്രമുഖരും, സംസ്ഥാന മന്ത്രിമാരും, പൌരപ്രമുഖരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേരുന്നുണ്ട്. സത്യരാജിന്‍റെ മകന്‍ സിബി രാജും അച്ഛനൊപ്പമുണ്ട്. നാളെയാണ് അന്ത്യകര്‍മ്മങ്ങളും സംസ്കാരവും നടക്കുക എന്നാണ് കുടുംബം അറിയിക്കുന്നത്. സംസ്ഥാന മന്ത്രി ശേഖര്‍ ബാബുവും, ഡിഎംകെ പ്രവര്‍ത്തകരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

ആദിപുരുഷ് ഒടിടിയില്‍; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് വിവാദ ചിത്രം.!

അഞ്ചാം മാസത്തിന്‍റെ തന്‍റെ ഗര്‍ഭം അലസിപ്പോയി; വെളിപ്പെടുത്തി റാണി മുഖര്‍ജി

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios